സസ്പെൻഷൻ നടപടികളിൽ സ്കൂൾ മാനേജർമാർക്ക് മൂക്കുകയറിട്ട് സർക്കാർ ഉത്തരവ്
text_fieldsകോഴിക്കോട്: എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ സസ്പെൻഷൻ നടപടികളിൽ മാനേജർമാ രുടെ നടപടികൾക്ക് തടയിട്ട് സർക്കാർ ഉത്തരവ്. സസ്പെൻഷന് വിധേയരാവുന്ന അധ്യാ പകർക്കെതിരായ നടപടി വിദ്യാഭ്യാസ ഓഫിസർമാർ റദ്ദുചെയ്താലും കാരണമില്ലാതെ നീട്ടി ക്കൊണ്ടുപോവുന്ന മാനേജർമാർക്ക് കൂച്ചുവിലങ്ങിടുന്നതാണ് ഉത്തരവ്. സംസ്ഥാന വിദ ്യാഭ്യാസ ചട്ടങ്ങളിൽ അധികാരപ്പെടുത്തിയ ഉത്തരവ് പാലിക്കാതെ മാനേജർമാർ അധ്യാപകരെ സസ്പെൻഷനിൽതന്നെ നിലനിർത്തുന്നത് അവരുടെ സ്വന്തം ബാധ്യതയായി കണക്കാക്കി സർക്കാറിെൻറ നഷ്ടം വീണ്ടെടുക്കും.
മാനേജർമാരുടെ നടപടിമൂലം അധ്യാപകർക്ക് സസ്പെൻഷൻ കാലയളവിലെ സർവിസ് പ്രകാരമുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകേണ്ടിവരുന്നതുമൂലം വൻ തുകയാണ് സർക്കാറിന് നഷ്ടമുണ്ടാകുന്നത്. ഈ നഷ്ടത്തിെൻറ ഉത്തരവാദിത്തം മാനേജർമാർ ഏറ്റെടുക്കണമെന്ന് കെ.ഇ.ആർ 14എ, ചട്ടം 67(8) പറയുന്നുണ്ടെങ്കിലും മാനേജർമാർ വിദ്യാഭ്യാസ ഓഫിസർമാരുടെ ഉത്തരവിനെതിരെ ഉന്നത വിദ്യാഭ്യാസ അധികാരികൾക്കോ സർക്കാറിലോ റിവിഷൻ അപ്പീൽ ഫയൽ ചെയ്തശേഷം ഇത് തീർപ്പാകാതെ നിൽക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ബാധ്യതയിൽനിന്നൊഴിവാകുകയാണ് നിലവിൽ ചെയ്യുന്നത്. ഇത് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് ഇറക്കിയത്.
പുതിയ ഉത്തരവുപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ചട്ടം അധ്യായം 14എ, ചട്ടം 67(8) പ്രകാരം വിദ്യാഭ്യാസ ഓഫിസർമാരുടെ സസ്പെൻഷൻ റദ്ദ് ചെയ്യാൻ തീരുമാനമെടുത്ത് മാനേജർമാർക്ക് നിർദേശം നൽകിയാൽ അത് നിർബന്ധമായി പാലിക്കേണ്ടതാണ്. വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവിനെതിരെ മറ്റൊരു വിദ്യാഭ്യാസ അധികാരി മുമ്പാകെ അപ്പീൽ/റിവിഷൻ ഫയൽ ചെയ്യാൻ കെ.ഇ.ആർ വ്യവസ്ഥ ചെയ്യുന്നില്ല. അതുകൊണ്ട്, ഏതെങ്കിലും മാനേജർ അപ്പീൽ/റിവിഷൻ ഫയൽ ചെയ്താൽ അതേ ദിവസംതന്നെ പരിഗണിക്കാനാവില്ലെന്ന് കാണിച്ച് വിദ്യാഭ്യാസ ഒാഫിസർ അപേക്ഷ നിരസിച്ച് ഉത്തരവാകണം.
തീർപ്പുകൽപിക്കുന്നതിൽ കാലവിളംബം ഉണ്ടായാൽ സർക്കാറിന് അതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങൾ അതത് വിദ്യാഭ്യാസ അധികാരിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ബാധ്യതയായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ് നടപ്പാക്കാതെ മാനേജർ അധ്യാപകരെ സസ്പെൻഷനിൽതന്നെ നിർത്തുകയാണെങ്കിൽ ശമ്പളയിനത്തിലും മറ്റും നൽകേണ്ട തുക മാനേജരിൽനിന്ന് ഈടാക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ട വിദ്യാഭ്യാസ ഒാഫിസർമാർ/ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിക്കേണ്ടതാെണന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.