സ്കൂൾ അധ്യാപകരിൽ നാലിൽ മൂന്നും കൈയടക്കി വനിതകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അധ്യാപകരിൽ വനിതാ പ്രാതിനിധ്യം നാലിൽ മൂന്നില െത്തി. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം മൊത്തം അധ്യാപകരിൽ 74 ശതമാനം വനിതകളാണ്. പൊ തുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം തയാറാക്കിയ പുതി യ കണക്ക് പ്രകാരമാണിത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞവർഷത് തെ കണക്ക് പ്രകാരം 1,61,951 അധ്യാപകരാണുള്ളത്. ഇതിൽ 1,19,843 പേരും വനിതകളാണ്.
ഒാരോ വർഷവും അ ധ്യാപികമാരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരള സംസ്ഥാന രൂപവത്കരണം നടന്ന 1956-57 അധ്യയനവർഷത്തിൽ സ്കൂൾ അധ്യാപകരിൽ 41 ശതമാനമായിരുന്നു വനിത പ്രാതിനിധ്യം. 77,652 അധ്യാപകരുണ്ടായിരുന്നതിൽ 31,524 പേർ വനിതകളായിരുന്നു. സംസ്ഥാനത്തെ അധ്യാപകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ 1960-61വരെ വനിതാ പ്രാതിനിധ്യം 41 ശതമാനത്തിൽതന്നെ തുടർന്നു. 1965-66ൽ ഇത് 44 ശതമാനമായി. കൂടുതലായി എയ്ഡഡ് സ്കൂളുകൾ വന്ന 1977-1980 കാലയളവിൽ അധ്യാപികമാരുടെ എണ്ണം 50 ശതമാനം കവിഞ്ഞു.
1985-86ൽ ഇത് 59ഉം 1990-91ൽ 62ഉം ശതമാനമായി. 2000-01ൽ ഇത് 68ലും 2005-06ൽ 70 ശതമാനത്തിലുമെത്തി. 2015-16ൽ 72ഉം 2016-17ൽ 73ഉം ശതമാനമായി. സംസ്ഥാനത്തെ സ്കൂളുകളിൽ കൂടുതൽ അധ്യാപകരുണ്ടായിരുന്നത് 1990-91 വർഷമാണ് -1,91,008 പേർ. ഇത് കഴിഞ്ഞവർഷമായപ്പോൾ 29,057 കുറഞ്ഞ് 1,61,951ലെത്തി.
പ്രധാന കാരണം ഉന്നതവിദ്യാഭ്യാസ മേഖലയിൽ
വനിതകളുടെ വരവ് -ലിഡ ജേക്കബ്
അധ്യാപകരിൽ വനിതകളുടെ പ്രാതിനിധ്യ വർധനക്ക് കാരണം ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് സ്ത്രീകൾ കൂടുതൽ കടന്നുവന്നതാണെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മുൻ ഡയറക്ടർ ലിഡ ജേക്കബ്. ബിരുദ കോഴ്സുകളിൽ പെൺകുട്ടികളുടെ എണ്ണം ശരാശരി 75 ശതമാനമാണ്. ബിരുദാനന്തരബിരുദ കോഴ്സുകളിൽ ഇത് 85 ശതമാനത്തോളമാണ്. ഇതിന് പുറമെ അധ്യാപക ജോലിയുടെ അന്തസ്സും മധ്യവേനലവധി ഉൾപ്പെടെ ലഭിക്കുന്ന ആനുകൂല്യങ്ങളും ഇതിലേക്ക് സ്ത്രീകളെ ആകർഷിച്ചിട്ടുണ്ട്.
പ്രകൃത്യാ ഒാരോ സ്ത്രീയും അധ്യാപികയാണ്.
ജോലിയിൽ വനിത അധ്യാപകർ അനുഭവിക്കുന്ന മാനസിക പിരുമുറുക്കം സംബന്ധിച്ച് പഠിക്കാനും പരിഹരിക്കാനും സർക്കാർ ശ്രമിക്കണമെന്ന് ലിഡ ജേക്കബ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.