സ്കൂൾ യാത്ര; വിദ്യാവാഹൻ ആപ് നിഷ്കർഷിച്ച് മോട്ടോർ വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: സ്കൂൾ വാഹനങ്ങളെ രക്ഷാകർത്താക്കൾക്കുതന്നെ നിരീക്ഷിക്കാൻ സഹായിക്കുന്ന വിദ്യവാഹൻ ആപ് നിഷ്കർഷിച്ച് വീണ്ടും മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആപുമായി വീണ്ടും മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സ്കൂൾ ബസുകളെയും ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോർവാഹന വകുപ്പിന്റെ സോഫ്റ്റ്വെയർ മുഖേനയാണ് ആപിന്റെ പ്രവർത്തനം.
സ്കൂൾ വാഹനങ്ങളുടെ തത്സമയ വിവരമാണ് ആപ് രക്ഷാകർത്താക്കളുടെ ഫോണിലെത്തിക്കുന്നത്. സ്കൂൾ ബസിൽ ജി.പി.എസ് യന്ത്രങ്ങൾ ഘടിപ്പിക്കാൻ അധികൃതർക്ക് രണ്ടുവർഷം മുമ്പുതന്നെ നിർദേശം നൽകിയിരുന്നു. സ്കൂൾ തുറക്കും മുമ്പുള്ള പരിശോധനയിലും ജി.പി.എസ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിരുന്നു.
മൊബൈൽ ആപ് ഉപയോഗം ഇങ്ങനെ
• പ്ലേ സ്റ്റോറിൽനിന്ന് വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗൺ ചെയ്യാം.
• വിദ്യാലയ അധികൃതരാണ് മൊബൈൽ നമ്പർ വിദ്യാവാഹൻ ആപിൽ രജിസ്റ്റർ ചെയ്ത് തരേണ്ടത്
• സ്കൂളിൽ നൽകിയ രക്ഷാകർത്താക്കളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒ.ടി.പി നമ്പർ നൽകി ലോഗിൻ ചെയ്യാം.
• ഹോം പേജിൽ രക്ഷാകർത്താവിന്റെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് സ്കൂൾ വാഹനങ്ങളുടെ പട്ടിക കാണാം.
• അതിൽ വാഹനത്തിന്റെ പേരിന് നേരെയുള്ള ലൊക്കേറ്റ് ബട്ടണിൽ ക്ലിക് ചെയ്താൽ വാഹനത്തെ ‘മാപ്പി’ൽ പിന്തുടരാനാകും.
• ഒരു രക്ഷാകർത്താവിന്റെ മൊബൈൽ നമ്പർ ഒന്നിലധികം വാഹനവുമായി രജിസ്റ്റർ ചെയ്യാൻ വിദ്യാലയ അധികൃതർക്ക് സാധിക്കും.
• വാഹനത്തിന്റെ തത്സമയ വിവരം മോട്ടോർ വാഹനവകുപ്പ്, സ്കൂൾ അധികൃതർക്കും ലഭിക്കും.
• ആപിലൂടെ തന്നെ വാഹനത്തിനുള്ളിലെ ഡ്രൈവർ, സഹായി, സ്കൂൾ അധികാരി എന്നിവരെ ഫോണിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.