15000 സ്കൂളുകളെ കൂട്ടിയിണക്കി ‘സ്കൂള്‍ വിക്കി’ നാളെ മുതല്‍
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നുമുതല്‍ പ്ളസ് ടു വരെയുള്ള 15000ത്തോളം സ്കൂളുകളെ കൂട്ടിയിണക്കി ഐ.ടി@സ്കൂള്‍ പ്രോജക്ട് തയാറാക്കുന്ന ‘സ്കൂള്‍ വിക്കി ’ (www.schoolwiki.in) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സജ്ജമാകും. വിക്കിപീഡിയ മാതൃകയില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും പൊതുജനകളുടേയുമെല്ലാം പങ്കാളിത്തത്തോടെയുള്ള ഉള്ളടക്ക ശേഖരണമാണ് മലയാളത്തില്‍ തയാറാക്കിയ ഇതിന്‍െറ സവിശേഷത.
ഓരോ വിദ്യാലയങ്ങളുടെ അടിസ്ഥാനവിവരങ്ങളും അതത് സ്കൂളിന്‍െറ ചരിത്രവും വിക്കിയില്‍ ചേര്‍ക്കാവുന്നതും നിലവിലുള്ളത് പുതുക്കാവുന്നതുമാണ്. പ്രമുഖരായ പൂര്‍വവിദ്യാര്‍ഥികള്‍, സ്കൂള്‍ മാപ്പ്, സ്കൂള്‍ വെബ്സൈറ്റ്, ബ്ളോഗുകള്‍, ക്ളബുകള്‍, ക്ളാസ് മാഗസിനുകള്‍, സ്കൂളില്‍ നടക്കുന്ന ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍, മേളകള്‍ എന്നിവയുടെ വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും നല്‍കാം. ഇതുവഴി എല്ലാ സ്കൂളുകളുടെയും കൃത്യമായ ഭൂപടം സ്വതന്ത്ര പ്ളാറ്റ്ഫോമായ ഓപണ്‍ സ്ട്രീറ്റ് മാപ്പില്‍ ലഭ്യമാകും.
കുട്ടികള്‍ തയാറാക്കുന്ന പഠന ഉല്‍പന്നങ്ങളും അധ്യാപകരുടെ പഠനവിഭവങ്ങളും ഉള്‍പ്പെടുത്താം. മലയാള ഭാഷാപഠനത്തിന്‍െറ ഭാഗമായി ‘സ്കൂള്‍ പത്രം’, ‘നാടോടി വിജ്ഞാനകോശം’, ‘എന്‍െറ നാട് ’ എന്നീ അന്വേഷണാത്മക ഭാഷാപദ്ധതി പ്രവര്‍ത്തനങ്ങളുടെ കണ്ടത്തെലുകളും ചേര്‍ക്കാം.
2009 കേരളപ്പിറവി ദിനത്തില്‍ തുടക്കംകുറിച്ച പദ്ധതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ജീവമായി. ഇതാണ് മലയാളം വിക്കിപീഡിയാ പ്രവര്‍ത്തകരുടെ കൂടി സഹകരണത്തോടെ പരിഷ്കരിച്ച് ഐ.ടി@സ്കൂള്‍ നടപ്പാക്കുന്നത്. സ്കൂള്‍ വിക്കിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചത് നേരത്തെ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു.
വിക്കിമീഡിയ ഫൗണ്ടേഷന്‍ ഒരുക്കിയ വിക്കിമീഡിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് സ്കൂള്‍ വിക്കി തയാറാക്കിയത്. ജില്ലാ അടിസ്ഥാനത്തില്‍ അഡ്മിന്‍, അക്ഷരമാലാക്രമത്തില്‍ ലേഖനങ്ങളിലത്തൊനുള്ള സംവിധാനം, വിക്കികോമണ്‍സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം, വിക്കി എഡിറ്റര്‍, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തെരച്ചില്‍ എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകള്‍ അവരുടെ സ്കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയും. മികച്ചരീതിയില്‍ വിക്കി പരിപാലിക്കുന്ന സ്കൂളുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്കൂള്‍ വിക്കിയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും തിരുത്തലുകള്‍ നിരീക്ഷിക്കാനും പിന്തുണനല്‍കാനുമായി വിദ്യാഭ്യാസ ജില്ല തിരിച്ച് അഡ്മിനുകളുടെ സേവനവും ലഭ്യമാക്കുമെന്ന് ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.