സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങാൻ സ്കൂളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നേരത്തെ അപേക്ഷിച്ച സ്കൂളുകൾ വീണ്ടും അപേക്ഷിക്കണം.
നിശ്ചിതമാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് സെപ്റ്റംബർ അഞ്ചിനു വൈകീട്ട് അഞ്ചിന് മുമ്പായി spcprogramme.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷയുടെ അസലും അനുബന്ധരേഖകളും എസ്.സി പദ്ധതിയുടെ ജില്ല ഓഫീസിൽ നേരിട്ട് സമർപ്പിക്കണം. അപേക്ഷയുടെ പകർപ്പ് അതത് പൊലീസ് സ്റ്റേഷനിലും നൽകണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും keralapolice.gov.in/page/notificationൽ ലഭിക്കുമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ അറിയിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ കുറഞ്ഞത് 500 വിദ്യാർഥികളും പദ്ധതിയിൽ പ്രവേശനം നടത്തുന്ന എട്ടാം ക്ലാസിൽ കുറഞ്ഞത് 100 വിദ്യാർഥികളും ഉള്ള വിദ്യാലയങ്ങൾക്ക് അപേക്ഷിക്കാം. പരിശീലനത്തിനുള്ള ഗ്രൗണ്ട്, എസ്.പി.സി ഓഫീസ് സജ്ജീകരിക്കാനും കേഡറ്റുകൾക്ക് വസ്ത്രം മാറാനുമുള്ള മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവ നിർബന്ധമാണ്. ഫോൺ: 04712432655.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.