ലക്ഷദ്വീപിലെ സ്കൂൾ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരാമെന്ന് ഉത്തരവ്
text_fieldsകൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരാമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. സുപ്രീംകോടതി ഇടക്കാല വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
എല്ലാ സ്കൂളുകളിലെയും പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. മാംസം, മത്സ്യം, മുട്ട എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങള്‍ ഉപയോഗിക്കാം. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ ചുമതലയേറ്റെടുത്ത ശേഷമുള്ള ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായാണ് സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത്. ഇതിനെതിരെ ദ്വീപ് സ്വദേശിയായ അഡ്വ. ആർ. അജ്മല്‍ അഹമ്മദാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ കാലങ്ങളായി നിലവിലുള്ള മാംസാഹാരം വിലക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ലക്ഷദ്വീപിലെ തനത് ഭക്ഷണ സംസ്കാരത്തിന് നേരെയുള്ള ഇടപെടലായാണ് ഇത് ചൂണ്ടിക്കാട്ടപ്പെട്ടത്.
നിലവിലെ ആഹാരരീതി തുടരാമെന്ന് വ്യക്തമാക്കി മേയ് 22നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.