സ്കൂളുകൾ 25 ശതമാനം ഫീസിളവ് നൽകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വർഷം ഫീസിൽ 25 ശതമാനം ഇളവ് അനുവദിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമീഷൻ.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുപുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗങ്ങളായ കെ. നസീർ, സി. വിജയകുമാർ എന്നിവർ ഉൾപ്പെട്ട ഫുൾെബഞ്ച് വ്യക്തമാക്കി.
മഞ്ചേരി എ.സി.ഇ പബ്ലിക് സ്കൂൾ രക്ഷാകർത്താക്കൾ നൽകിയ പരാതിയിലാണ് ഉത്തരവ്. ജൂൺ, ജൂലൈ മാസങ്ങൾ ഒഴികെ 500 രൂപ ഇളവ് നൽകിയെങ്കിലും ഫീസ് അടയ്ക്കാത്ത കുട്ടികളെ ഓൺലൈൻ പഠനത്തിൽനിന്ന് ഒഴിവാക്കിയെന്നായിരുന്നു ആക്ഷേപം.
സമൂഹത്തിലെ എല്ലാ വിഭാഗവും കോവിഡിനെത്തുടർന്ന് ഉളവായ പ്രത്യേക സാഹചര്യം നേരിടുമ്പോൾ ഫീസിളവ് അനുവദിക്കാനാകില്ലെന്ന മാനേജ്മെൻറ് വാദം സ്വീകരിക്കാനാകില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
25 ശതമാനം കുറച്ച് ഫീസ് അടയ്ക്കുന്ന കുട്ടികൾക്ക് അവസരം നിഷേധിക്കരുതെന്നും ഇക്കാര്യം സി.ബി.എസ്.ഇ റീജനൽ ഡയറക്ടർ ഉറപ്പുവരുത്തണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.