Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎയ്​ഡഡ്​ സ്​കൂളുകളെയും...

എയ്​ഡഡ്​ സ്​കൂളുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കും –മുഖ്യമന്ത്രി

text_fields
bookmark_border
എയ്​ഡഡ്​ സ്​കൂളുകളെയും മികവി​െൻറ കേന്ദ്രങ്ങളാക്കും –മുഖ്യമന്ത്രി
cancel

കോഴിക്കോട്​: നടക്കാവ്​ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ മാതൃകയിൽ എയ്​ഡഡ്​ വിദ്യാലയങ്ങളെയും പൊതുവിദ്യാലയ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി മികവി​​​െൻറ കേന്ദ്രങ്ങളാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നടക്കാവ്​ ഗവ. ഗേൾസ്​ വൊക്കേഷനൽ ​ഹയർ സെക്കൻഡറി സ്​കൂൾ കെട്ടിട ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
 സർക്കാർ വിദ്യാലയങ്ങളെപ്പോലെതന്നെ എയ്​ഡഡ്​ വിദ്യാലയങ്ങളു​ം മെച്ചപ്പെടണം. സർക്കാർ സ്​കൂളുകൾപോലെ എയ്​ഡഡ്​ സ്​കൂള​​ുകളിൽനിന്ന്​​ കൂടിയാണ്​ കഴിഞ്ഞ ഏതാനും വർഷം വരെ ഏറെപേരും വിദ്യാഭ്യാസം നേടിയത്​. അക്കാദമിക, പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടണം. ഒാരോ സ്​കൂളുകളും മികവി​​​െൻറ കേന്ദ്രങ്ങളാവണം. എയ്​ഡഡ്​ സ്​കൂളുകൾ കൂടി മെച്ചപ്പെട്ടില്ലെങ്കിൽ വിദ്യാഭ്യാസ രംഗം മികച്ചതാവില്ല. എന്നാൽ, ഇതി​​​െൻറ മുഴുവൻ ചെലവുകൾ വഹിക്കാൻ മാത്രം വിഭവശേഷി സർക്കാറിനില്ല. പശ്ചാത്തല സൗകര്യവികസനത്തിന്​ മാ​േനജ്​മ​​െൻറുകൾ ചെലവഴിക്കുന്ന തുകക്ക്​ തുല്യമായി ഒരു കോടിയോളം രൂപ വരെ സർക്കാർ നൽകും. എന്നാൽ, കോർപറേറ്റുകളെ ഇക്കാര്യത്തിൽ മാറ്റിനിർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിലവിൽ ഏതാനും വിദ്യാലയങ്ങളിൽ തുടങ്ങിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്​ഞം എല്ലാ സ്​കൂളുകളിലും നടപ്പാക്കുകയാണ്​ സർക്കാർ ലക്ഷ്യം. പൂർവ വിദ്യാർഥികളും നാട്ടുകാരും ജനപ്രതിനിധികളും ഒന്നിച്ച്​ ശ്രമിച്ചാൽ മികച്ച സ്​കൂളുകൾ എന്ന ലക്ഷ്യം നടപ്പാവും. ഇൗ വർഷം 1.45 ലക്ഷം അധികം കുട്ടികളാണ്​ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയത്​. നടക്കാവ്​ സ്​കൂളിലെ കുട്ടികൾ പ്രകടമാക്കിയതുപോലെ എല്ലാ വിദ്യാർഥികളിലും ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

ഒന്നരക്കോടി രൂപ ചെലവിലാണ്​ ഹയർ സെക്കൻഡറി സ്​കൂൾ കെട്ടിട സമുച്ചയം പൂർത്തിയാക്കിയതെന്ന്​ അധ്യക്ഷത വഹിച്ച എ. പ്രദീപ്​കുമാർ എം.എൽ.എ പറഞ്ഞു. 
സന്ദർശക ലോഞ്ച്​, നാല്​ ക്ലാസ്​ മുറികൾ, മ്യൂസിക്​ അക്കാദമിക്കുള്ള സൗകര്യങ്ങൾ എന്നിവയാണ്​ കെട്ടിടത്തിൽ ഉള്ളത്​. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജോസഫ്​ സെബാസ്​റ്റ്യൻ, കൗൺസിലർമാരായ എം. രാധാകൃഷ്​ണൻ, പി. കിഷൻചന്ദ്​, ഹയർ സെക്കൻഡറി വിഭാഗം റീജനൽ ഡെപ്യൂട്ടി ഡയറക്​ടർ ശെൽവമണി, പി.ടി.എ പ്രസിഡൻറ്​ കെ. രതീഷ്​, സ്​കൂൾ ലീഡർ നിരഞ്​ജന, പൊതുമരാമത്ത്​ വകുപ്പ്​ എക്​സി. എൻജിനീയർ എ. മുഹമ്മദ്​ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്​ടർ ഡോ. ഗിരീഷ്​ ചോലയിൽ സ്വാഗതവും പ്രധാനാധ്യാപകൻ എൻ. മുരളി നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutGovt. schools
News Summary - Schools
Next Story