തലയ്ക്ക് തീ കൊടുത്തും ഐസ് കട്ടകൾ കത്തിച്ചും ശാസ്ത്ര ദിനാചരണം
text_fieldsവേങ്ങര (മലപ്പുറം): വിദ്യാർഥിനിയുടെ തലയിൽ തീ കത്തിച്ചും ഐസ് കട്ടകൾ ആളിക്കത്തിച്ചും തീ വിഴുങ്ങിയും അധ്യാപകന്റെ ശാസ്ത്ര ദിനാചരണ പ്രകടനം വിദ്യാർഥികൾക്ക് വിസ്മയമായി. അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്കരണം നടത്തുവാനും വിവിധ അത്ഭുത പ്രകടനങ്ങളിലെ ശാസ്ത്ര തത്വങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുവാനുമാണ് ചോലക്കുണ്ട് ജി.യു.പി. സ്കൂളിൽ ശ്രാസ്ത്ര ദിനാചരണം സംഘടിപ്പിച്ചത്. ഏറെ മുൻകരുതലുകളോടെ മാത്രമേ ഇത്തരം പരീക്ഷണങ്ങൾ നടത്താവൂ എന്നും അല്ലാത്തപക്ഷം അപകടം സംഭവിക്കുമെന്നും അധ്യാപകർ മുന്നറിയിപ്പ് നൽകി.
അഗ്നിപർവത മാതൃക, അക്ഷരങ്ങൾ പ്രത്യക്ഷമാക്കൽ, ദ്രാവക നിറം മാറ്റം, കുപ്പി പൊക്കൽ തുടങ്ങി നിരവധി പരീക്ഷണങ്ങൾ സംഘടിപ്പിച്ചു.
പ്രധാനാധ്യാപകൻ കെ. അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രാധ്യാപകനായ പി. മഹ്ബൂബ് നേതൃത്വം നൽകി. ഇ. അബ്ദുൽ ഗഫൂർ, പി.കെ.എം. റസീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.