മത്സരമാണ് മുഖ്യം, ശരീരമല്ല
text_fieldsഷൊര്‍ണൂര്‍: പന്തുകളി കണ്ടാല്‍ ഗ്രൗണ്ടിലിറങ്ങി ഒന്നു തട്ടാന്‍ കൊതിക്കാത്ത മലപ്പുറത്തുകാര്‍ അന്നാട്ടുകാരല്ളെന്ന് പറയേണ്ടിവരും. നിഹാദ് അബ്ദുല്‍ മജീദും അത്രയേ ചെയ്തുള്ളൂ. നവംബര്‍ അഞ്ചിന് വീടിന് തൊട്ടടുത്ത ഗ്രൗണ്ടില്‍ ഒന്ന് പന്തു തട്ടാനിറങ്ങി. ചെറുതായൊന്നു വീണു, എണീറ്റത് കാലില്‍ രണ്ട് പൊട്ടലുമായി. ശാസ്ത്രോത്സവത്തില്‍ നിലവിലെ സംസ്ഥാന ജേതാവാണെന്നോ ജില്ല മത്സരം അടുത്തെന്നോ കളിക്കാനിറങ്ങുമ്പോള്‍ ഓര്‍ത്തിരുന്നില്ല. പരിക്ക് മാറും മുമ്പ് മലപ്പുറം ജില്ല ശാസ്ത്രോത്സവം എത്തി. മത്സരിക്കാനത്തെിയത് പൊട്ടിയ കാലില്‍ പ്ളാസ്റ്ററിട്ട്. പനയോലകൊണ്ടുള്ള ഉല്‍പന്ന നിര്‍മാണത്തില്‍ നിഹാദ് മടങ്ങിയത് ഒന്നാം സ്ഥാനക്കാരനായി.
അങ്ങനെയിരിക്കെ സംസ്ഥാന ശാസ്ത്രോത്സവമത്തെി. പോകാതിരിക്കാനാകില്ല. വെള്ളിയാഴ്ച തിരൂരങ്ങാടിയില്‍നിന്ന് ഷൊര്‍ണൂരില്‍ എത്തിയത് മൂന്ന് മണിക്കൂര്‍ വേദന വകവെക്കാതെ. കാറില്‍ പനയോലകള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ കാല്‍ നീട്ടിയിരുന്നു നിഹാദ് മറ്റൊരു നേട്ടം സ്വപ്നം കണ്ടു. യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള മത്സരത്തില്‍ മൂന്ന് മണിക്കൂര്‍ വലതുകാല്‍ നിവര്‍ത്തിവെച്ച്, ഇടതുകാലുകൊണ്ട് ഓല ചവിട്ടിപ്പിടിച്ച് കൊട്ടയും പൂവട്ടിയും തൊപ്പിയും തുടങ്ങി നിഹാദ് തീര്‍ത്തത് 20 ഇനം വസ്തുക്കള്‍. മറ്റുള്ളവര്‍ പാതിവഴിയില്‍ മത്സരം അവസാനിപ്പിച്ചപ്പോള്‍ നിഹാദ് വയ്യായ്മകള്‍ക്കിടയില്‍ മത്സരത്തില്‍ ശ്രദ്ധേയനായി.
കൊട്ടയും വട്ടിയും വയ്യാത്ത കാലുമായി ഫലം വരും മുമ്പേ നിഹാദ് നാട്ടിലേക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ വെച്ച് വാര്‍ത്തയത്തെി. നിഹാദ് തന്നെ ഒന്നാമന്‍. കഴിഞ്ഞ വര്‍ഷവും ഇതേ ഇനത്തില്‍ നിഹാദിനായിരുന്നു ഒന്നാം സ്ഥാനം, 2014ല്‍ രണ്ടാം സ്ഥാനവും അതിന് മുമ്പ് മൂന്നാം സ്ഥാനവും നേടിയിരുന്നു.
നാല് വര്‍ഷം പനയോല ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ സംസ്ഥാന ജേതാവായിരുന്ന ജ്യേഷ്ഠന്‍ ഇര്‍ഫാനാണ് നിഹാദിന്‍െറ ഗുരുവും പ്രചോദനവും. തിരൂരങ്ങാടി ഓറിയന്‍റല്‍ സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. കാല് പൊട്ടിയെങ്കിലും ഇടതുകാലില്‍ ബലം കൊടുത്ത് പരിശീലനത്തിന് പ്രോത്സാഹിപ്പിച്ച പിതാവും തിരൂരങ്ങാടി ഓറിയന്‍റല്‍ സ്കൂള്‍ പ്രധാനാധ്യാപകനുമായ കുഞ്ഞഹമ്മദിനും മാതാവ് സാഹിറക്കും ഈ വിജയത്തില്‍ ക്രഡിറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.