കുട്ടനാടിനും അപ്പർ കുട്ടനാടിനുമായി ശാസ്ത്രീയ പദ്ധതി
text_fieldsകോട്ടയം: പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിനെയും അപ്പർകുട്ടനാടിനെയും രക്ഷിക്കാൻ ശാസ്ത്രീയ പദ്ധതികളുമായി സർക്കാർ. വെള്ളപ്പൊക്കവും മടവീഴ്ചയും തകർക്കുന്ന കുട്ടനാടിനെ രക്ഷിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന വിദഗ്ധ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് രാജ്യാന്തരതലത്തിൽ ഇത്തരം പദ്ധതികൾ തയാറാക്കി നടപ്പാക്കിയിട്ടുള്ള എജൻസികളെ ചുമതലപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. കുട്ടനാട് പാേക്കജിെൻറ ജയാപചയങ്ങളും ചർച്ചയിലാണ്.
പ്രളയക്കെടുതിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള പദ്ധതികൾ സംബന്ധിച്ച് വിരമിച്ചവരടക്കം ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ ഉയർന്ന നിർദേശങ്ങളും പരിഗണനയിലാണ്. റവന്യൂ അഡീഷനൽ ചീഫ്സെക്രട്ടറിയടക്കം ഉന്നത ഉദ്യോഗസ്ഥർക്കാണ് പുതിയ ദൗത്യത്തിെൻറ ചുമതല. പ്രളയദുരിതത്തിൽനിന്ന് കേരളത്തെ രക്ഷിക്കാനുള്ള പല നടപടികളും കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വന്ന വീഴ്ചകളും സർക്കാർ പരിശോധിക്കുകയാണ്.
ഡാമുകൾ തുറന്നതും മുന്നറിയിപ്പുകൾ പലയിടത്തും അവഗണിച്ചതും അന്വേഷിക്കും. വീഴ്ച ഉണ്ടായെന്ന് വിവിധതലങ്ങളിൽനിന്ന് ഗുരുതര ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ സംബന്ധിച്ചും വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാവും. സംസ്ഥാനവും ജനങ്ങളും ഒരിക്കലും പ്രതീക്ഷിക്കാത്ത ദുരന്തത്തെ പരിമിതികൾക്കകത്തുനിന്ന് മികച്ചരീതിയിൽ നേരിെട്ടന്നാണ് ഉദ്യോഗസ്ഥ വിലയിരുത്തൽ. എന്നാൽ, സർക്കാർ ഇത് പൂർണമായും അംഗീകരിക്കുന്നില്ല. എന്നാൽ, വീഴ്ച പറ്റിയെന്ന് പരസ്യമായി പറയാനും സർക്കാർ തയാറല്ല. ആരെയും കുറ്റപ്പെടുത്താനും ശ്രമിക്കില്ല.
പേക്ഷ, ദേശീയ ദുരന്തനിവാരണ സമിതിയുടെ മാർഗനിർദേശങ്ങൾ പൂർണമായും സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ തയാറെടുക്കുകയാണ്. നഷ്ടം താങ്ങാവുന്നതിലപ്പുറമാണെന്നാണ് റവന്യൂ വകുപ്പിെൻറ വിലയിരുത്തൽ. പൂർണ കണക്ക് അടുത്ത ദിവസങ്ങളിൽ തയാറാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.