വയറ്റിൽ കത്രിക: ഹര്‍ഷിനക്ക് വീണ്ടും ശസ്ത്രക്രിയ; തുടർ ചികിത്സ വേണമെന്ന് ഡോക്ടർമാർ
text_fieldsകോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെതുടർന്ന് ദുരിതം അനുഭവിക്കുന്ന പന്തീരാങ്കാവ് സ്വദേശിനി ഹര്‍ഷിനക്ക് ചൊവ്വാഴ്ച വീണ്ടും ശസ്ത്രക്രിയ നടത്തി. കത്രിക നീക്കം ചെയ്ത ഭാഗത്ത് വീണ്ടും തടിപ്പും വേദനയും അനുഭവിക്കുന്നതിനാലാണ് ശസ്ത്രക്രിയ നടത്തിയത്.
ഈ ശസ്ത്രക്രിയയോടെ ഹർഷിനയുടെ വേദനകൾക്ക് ശാശ്വത പരിഹാരമാവില്ലെന്നും ചികിത്സ തുടരേണ്ടിവരുമെന്നു ഡോക്ടർ അറിയിച്ചതായും ഹർഷിന സമരസമിതി അറിച്ചു. ഇഖ്റ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറു വർഷം തുടർച്ചയായ ചികിത്സയിലൂടെയും മറ്റും സാമ്പത്തികമായി തകർന്ന കുടുംബത്തിന് തുടർചികിത്സ വലിയ ബാധ്യതയാവും.
മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എങ്കിലും യുവതിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായിട്ടില്ല. കത്രിക കുടുങ്ങിയതിനെത്തുടർന്ന് ചികിത്സ കാരണം സാമ്പത്തികമായി തകര്‍ന്ന ഹര്‍ഷിനക്ക് തുടര്‍ ചികിത്സക്കും നിയമ പോരാട്ടത്തിനുമായി സഹായ സമിതി ധനസമാഹരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.