സ്കോൾ കേരളയിൽ പാർട്ടി ബന്ധുക്കളെ സ്ഥിരപ്പെടുത്തൽ നീക്കം തകൃതി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപൺ ആൻഡ് ലൈഫ് ലോങ് എജ്യുക്കേഷനിൽ (സ്കോൾ കേരള -പഴയ ഒാപൺ സ്കൂൾ) സി.പി.എം പ്രവർത്തകരെയും ബ ന്ധുക്കളെയും സ്ഥിരപ്പെടുത്താൻ തിരക്കിട്ട അണിയറ നീക്കം. ഇതിെൻറ ഭാഗമായി ഒരു മാസത് തിനകം സ്ഥിരം നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങളും നിയമാവലിയും തയാറാക്കാൻ തീരുമാ നിച്ചു.
നിയമവകുപ്പിൽനിന്ന് സ്പെഷൽ സെക്രട്ടറിയായി വിരമിച്ച ജി. ജ്യോതിചൂഢ നെ ഒരു മാസത്തേക്ക് ഒന്നര ലക്ഷം രൂപ പ്രതിഫലം നൽകി ചുമതലപ്പെടുത്തുകയും ചെയ്തു. സ്കോൾ കേരളയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സി.പി.എം പ്രവർത്തകരും ബന്ധുക്കളുമായ 52 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് നടപടി.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് സ്കോൾ കേരള ചെയർമാൻ. ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സേഹാദരി ഉൾപ്പെടെയുള്ളവരെ സ്കോൾ കേരളയിൽ സ്ഥിരപ്പെടുത്താനാണു നീക്കം. എക്സിക്യൂട്ടിവ് ഡയറക്ടറുടെയും വൈസ് ചെയർമാെൻറയും കാലാവധി കഴിഞ്ഞ 21ന് അവസാനിച്ചതോടെ സ്ഥാപനത്തിൽ ‘പി.എ ഭരണ’മാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
എസ്.എഫ്.െഎ മുൻ ജില്ല ഭാരവാഹി കൂടിയായ എക്സിക്യൂട്ടിവ് ഡയറക്ടറുടെ പി.എ സ്ഥിരപ്പെടുത്തൽ കാത്തുനിൽക്കുന്നവരുടെ പട്ടികയിലുണ്ട്. കാലാവധി കഴിഞ്ഞ എക്സിക്യൂട്ടിവ് ഡയറക്ടർക്കും വൈസ് ചെയർമാനും കാലാവധി നീട്ടിനൽകുകയോ പകരം ചുമതല നൽകുകയോ ചെയ്തിട്ടില്ല. കാലാവധി കഴിഞ്ഞിട്ടും ഡയറക്ടർ ഒാഫിസിലെത്തി ഫയൽ പരിശോധിക്കുന്നതായും വിമർശനം ഉയർന്നിട്ടുണ്ട്.
സ്കോൾ കേരള സെക്രട്ടറി പദവിയിൽ സെക്രേട്ടറിയറ്റിൽനിന്ന് ഡെപ്യൂേട്ടഷനിൽ നിയമിച്ച ജോയൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉണ്ടെങ്കിലും ഇദ്ദേഹത്തിന് മുകളിലൂടെയാണ് പല ഫയലുകൾ പോകുന്നതെന്ന ആക്ഷേപവുമുണ്ട്. സ്ഥിരപ്പെടുത്തൽ നീക്കത്തിനെതിരെ യു.ഡി.എഫ് അനുകൂല ജീവനക്കാർ നൽകിയ കേസ് ഹൈകോടതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.