‘സ്കോൾ കേരള’യിലെ പാർട്ടി നിയമന നീക്കം ഹൈകോടതി തടഞ്ഞു
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിൽ േഫാർ ഒാപൺ ആൻ ഡ് ലൈഫ് ലോങ് എജുക്കേഷനിൽ (സ്കോൾ കേരള -പഴയ സ്റ്റേറ്റ് ഒാപൺ സ്കൂൾ) ഒരു വിഭാഗം ക രാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈകോടതി തടഞ്ഞു. കോടതി അനുമതിയില്ലാ തെ പുതിയ ജീവനക്കാരെ നിയമിക്കുകയോ നിലവിലുള്ളവരെ സ്ഥിരപ്പെടുത്തുകയോ ചെയ്യരുതെ ന്നാണ് ഉത്തരവ്.
സ്കോൾ കേരളയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ഏതാനും ജീവനക്കാർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ. സി.പി.എം പ്രവർത്തകരെയും ബന്ധുക്കളെയും കൂട്ടത്തോടെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കാനിരിക്കുകയായിരുന്നു. സ്ഥിരപ്പെടുത്തലിന് മുന്നോടിയായി സ്കോൾ കേരളയിൽ 78 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു.
ഡി.വൈ.എഫ്.െഎ സംസ്ഥാന ഭാരവാഹിയുടെ സഹോദരി, എസ്.എഫ്.െഎ മുൻ തിരുവനന്തപുരം ജില്ല സെക്രട്ടറി, പാർട്ടി പത്രത്തിലെ ജീവനക്കാരുടെ ഭാര്യമാർ, തിരുവനന്തപുരം കോർപറേഷനിലെ പാർട്ടി വാർഡ് കൗൺസിലറുടെ ഭാര്യ, വാർഡ് കൗൺസിലറുടെ സഹോദരി, സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മകൻ, ചാല ഏരിയ കമ്മിറ്റി അംഗത്തിെൻറ ഭാര്യ, തൃശൂരിൽ നിന്നുള്ള പാർട്ടി അംഗം, തിരുവനന്തപുരം ജില്ലയിലെ ഒരു ബ്രാഞ്ച് സെക്രട്ടറി, 15ഒാളം പാർട്ടി മെംബർമാർ എന്നിവരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ കരാർ അടിസ്ഥാനത്തിലാണ് ഇൗ 55 പേരെ നിയമിച്ചത്.
ഇവരെ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കരാർ അവസാനിച്ചതിനെ തുടർന്ന് പിരിച്ചുവിടുകയും മുൻ പരിചയമുള്ളവരിൽനിന്ന് നിയമനത്തിനായി വീണ്ടും അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.