Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്കിടിച്ച്...

ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

text_fields
bookmark_border
ബൈക്കിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു
cancel

നേമം: ബൈക്ക് സ്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പാപ്പനംകോട് കടുക്കത്തറ ലെയിന്‍ ഹൗസ് നമ്പര്‍24 ക്രൈസ്റ്റ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകള്‍ അന്നമ്മ മാത്യു (65) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്ക് കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപത്തെ കല്യാണ മണ്ഡപത്തിന് മുന്നിലാണ് അപകടം. സ്‌കൂട്ടറില്‍ വരികയായിരുന്ന അന്നമ്മ മാത്യൂ തുറന്ന മീഡിയനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ നേമം ഭാഗത്ത് നിന്നുമെത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്ക് ഇടിക്കുകയായിരുന്നു.

പാപ്പനംകോട്ടെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.എസ്.ഐ.ആര്‍-നിസ്റ്റിലെ മുന്‍ സീനിയര്‍ സ്റ്റെനോഗ്രാഫറാണ് അന്നമ്മ മാത്യു.

മക്കള്‍: ബിരന്‍ കെ. മാത്യു, ബിനു കെ. മാത്യു. നേമം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathbike accident
News Summary - Scooter rider dies after being hit by bike
Next Story