റോഡരികിൽ നിർത്തിയ സ്കൂട്ടർ കവർച്ച: വയനാട് സ്വദേശി അറസ്റ്റിൽ
text_fieldsമാഹി: പള്ളൂർ ചാലക്കര റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച് കടന്ന് കളഞ്ഞ വയനാട് സ്വദേശിയെ മാഹി പൊലീസ് പിടികൂടി. വയനാട് വെള്ളമുണ്ടയിലെ എം. ഷമീർ എന്ന മനിമ ഷമീറി (33) നെയാണ് കവർച്ച നടത്തിയ സ്കൂട്ടർ ഉൾപ്പെടെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24 ന് കുഞ്ഞിപ്പുര മുക്കിൽ റോയൽ ഹോട്ടലിന് സമീപത്ത് നിന്നാണ് സ്കൂട്ടർ മോഷണം പോയത്. വാഹനാപകടത്തെ തുടർന്ന് റോഡരികിലെ വീടിന് മുൻവശത്താണ് സ്കൂൾ നിർത്തിയിട്ടിരുന്നത്. നാലുതറയിലെ സഫിയയുടേതാണ് മാഹി റജിസ്ട്രേഷൻ സ്കൂട്ടർ.
കേരളത്തിൽ നിരവധി മോഷണം, പിടിച്ചു പറി, പോക്സോ, കഞ്ചാവ്, മദ്യകടത്ത് കേസുകളിലെ പ്രതിയാണ് ഷമീറെന്ന് പൊലീസ് പറഞ്ഞു. ചില കേസുകളിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
മാഹി പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം മാഹി സർക്കിൾ ഇൻസ്പെക്ടർ എ.ശേഖറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പള്ളൂർ എസ്.ഐ. കെ.സി അജയകുമാർ, എസ്.ഐ ഇ.കെ. രാധാകൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ പി. കിഷോർകുമാർ, പി വി. പ്രസാദ്, സി.വി. ശ്രീജേഷ്, രോഷിത്ത് പാറമേൽ, ഹെഡ് കോൺസ്റ്റബിൾ കെ. ശശിധരൻ, കോൺസ്റ്റബിൾമാരായ പി.പി. ഷിനോജ്, എം. അഭിലാഷ്, സൂരജ്, സൈബർ സെൽ അഗങ്ങളായ എ.എസ്.ഐ രഞ്ജിത്ത്, ഹെഡ് കോൺസ്റ്റബിൾ സുജേഷ് പുതിയേടത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തിയത്.
മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാഹി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.