ക്ഷേമ പെൻഷനിലെ അനർഹരെ കണ്ടെത്താൻ വാർഡ് തലത്തിൽ സൂക്ഷ്മ പരിശോധന നടത്തും
text_fieldsതിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കുന്നതിന് വാർഡ് തലത്തിൽ സൂക്ഷ്മ പരിശോധന നടത്താൻ തീരുമാനം. ഇതിന് പുറമേ പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവഴി സോഷ്യൽ ഓഡിറ്റിങ്ങാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ ക്ഷേമ പെൻഷൻ പദ്ധതിയിൽ കടന്നുകൂടിയ സര്‍ക്കാര്‍ ജീവനക്കാരുടെ അടക്കം വിവരങ്ങൾ പുറത്തുവന്നതോടെ അനർഹമായി പെൻഷൻ വാങ്ങുന്നവരെ കുറിച്ച് സർക്കാരിറിലേക്കെത്തുന്ന പരാതികളുടെ എണ്ണവും കൂടി. കത്തായും ഇ-മെയിലായുമാണ് പരാതികൾ.
സാമൂഹികക്ഷേമ പെൻഷൻ പട്ടികയിൽ വലിയ തിരുത്തിനാണ് സര്‍ക്കാര്‍ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരുടേയും പെൻഷൻകാരുടേയും പ്രത്യേക ലിസ്റ്റുണ്ടാക്കി നടപടി ഉറപ്പാക്കും. വിശദമായ പരിശോധനക്ക് ശേഷം പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ഉൾപ്പെടെ കാര്യങ്ങളും പരിഗണനയിലുണ്ട്. പരാതികൾ അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി പരിശോധിച്ച് നടപടി ഉറപ്പാക്കും. ക്ഷേമ പെൻഷൻ വാങ്ങുന്നതിനുള്ള അര്‍ഹത മാനദണ്ഡങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും ഇതുസംബന്ധിച്ച് സര്‍ക്കാർ ഉത്തരവിൽ അടക്കമുള്ള പഴുതുകൾ പരിഹരിക്കുന്നതിനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.