Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 11:26 PM IST Updated On
date_range 11 Aug 2022 11:26 PM ISTപട്ടികജാതിക്കാർക്ക് ഭൂമിക്കായി 70 വയസ്സുവരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്കുള്ള പുനരധിവാസ അപേക്ഷ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. അപേക്ഷകരുടെ പ്രായപരിധി 60ൽനിന്നും 70ആയും വരുമാന പരിധി 50,000 രൂപയിൽനിന്നും ഒരു ലക്ഷമായും ഉയർത്തി. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അവിവാഹിത വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെ സ്വന്തമായി ഭൂമിയില്ലാത്ത കൂടുതൽ പേർക്ക് ഭൂമി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story