എസ്.ഡി കോളജ് വിദ്യാർഥികളുടെ സ്റ്റാർട്ടപ് മാതൃക –എ.എം. ആരിഫ്
text_fieldsആലപ്പുഴ: എസ്.ഡി കോളജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ‘ഐക്കോടെക്’ എന്ന പേരിൽ ഒരു സ്റ്റാർട്ട്അപ് ആരംഭിച്ചു. ഗവേഷകരായ വി. അനൂപ് കുമാർ, സുവോളജി പൂർവ വിദ്യാർഥികളായ ഹരികൃഷ്ണ, ഐസക് ജോർജ്, എസ്. ആര്യ എന്നിവരാണ് സ്ഥാപകർ.
ഡോ. ജി. നാഗേന്ദ്ര പ്രഭു മെൻററായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നുള്ള തെരഞ്ഞെടുത്ത മൂല്യവർധിത ഉൽപന്നങ്ങളാണ് വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. സർക്കാറിെൻറ യുവ ഗവേഷകർക്കുള്ള മത്സരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന മൂന്നുവർഷത്തേക്ക് ധനസഹായവും സാങ്കേതിക വിദഗ്ധരുടെ ഉപദേശങ്ങളും ലഭിക്കും.
ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണ പിള്ള, വൈസ് പ്രിൻസിപ്പൽ ഡോ. ടി. ആർ. അനിൽകുമാർ, കേരള സർവകലാശാല അക്കാദമിക്ക് കൗൺസിൽ അംഗം പ്രഫ. ആർ. ഇന്ദു ലാൽ, ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. മീന ജനാർദനൻ, ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് ഡോ. സിനി പ്രിയദർശിനി, സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ഫെൻ ആൻറണി തുടങ്ങിയവർ പങ്കെടുത്തു.
കടപ്പുറം ഇ.എസ്.ഐ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി ലോഗോ പ്രകാശനം ചെയ്തു. വിശദ വിവരങ്ങൾക്ക് ഫോൺ: 94950 17901
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.