നരബലിയും നരഭോജനവും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നത് -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: തിരുവല്ലയില്‍ ദുര്‍മന്ത്രവാദത്തിനായി നരബലി നടത്തിയ സംഭവം കേരളം പ്രാകൃത യുഗത്തിലേക്ക് തിരിഞ്ഞു നടക്കുന്നതിന്റെ പ്രകടമായ ലക്ഷണമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു. നരബലി മാത്രമല്ല നരഭോജനവും നടന്നു എന്നത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. കൊട്ടിഘോഷിക്കുന്ന നവോത്ഥാന വായ്ത്താരികളുടെ പൊള്ളത്തരം വിളിച്ചോതുന്നതാണ് നീചവും പൈശാചികവുമായ സംഭവം.
സംഭവത്തില്‍ പഴുതടച്ച സമഗ്രമായ അന്വേഷണവും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രതയും നിയമനടപടിയും ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തുകയാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭയാനകമായി മാറുകയാണെന്നും യോഗം വിലയിരുത്തി.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, ദേശീയ സമിതി അംഗം പി പി മൊയ്തീന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി ജമീല, സംസ്ഥാന സമിതിയംഗങ്ങള്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.