രാഹുലിന് വേണ്ടി ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയും ഖുർആൻ തൊട്ട് സത്യം ചെയ്യിച്ചു -സി.പി.എം
text_fieldsപാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‍ലാമിയും വീടുകൾ കയറി ഖുർആനിൽ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ്ബാബു. ഇതിനെതിരെ കേസ് കൊടുക്കണം. ഇതാണ് വർഗീയത.
മെട്രോ ശ്രീധരനേക്കാര്‍ വലിയ ആളാണ് താനെന്നാണ് ബി.ജെ.പി സ്ഥാനാർഥി കൃഷ്ണകുമാര്‍ പറയുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന അദ്ദേഹം അദാനിയെപ്പോലെ സാമ്പത്തിക വളര്‍ച്ച നേടി. മണ്ഡലത്തിൽ 2021ൽ ഇ. ശ്രീധരന് കിട്ടിയ പിന്തുണ ഇത്തവണ പി. സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് സരിന് കിട്ടും. ഷാഫിയേക്കാള്‍ നൂറിരട്ടി വലുപ്പമുള്ള ആളാണ് സരിൻ. സരിന്റെ രാഷ്ട്രീയത്തിന്റെ ഏഴയലത്തെത്താന്‍ ഷാഫിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ കാലയളവില്‍ മനസിലാക്കാനായി. മുന്‍സിപ്പാലിയിലും പഞ്ചായത്തിലുമെല്ലാം എല്‍ഡിഎഫ് വോട്ട് വര്‍ധിക്കും.
ബി.ജെ.പിയിൽനിന്ന് സന്ദീപ് വാര്യർ വരുന്ന കാര്യം ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പോലും അറിഞ്ഞിട്ടില്ല. അതുപോലെ തന്നെയാണ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന്റെയുമൊക്കെ സ്ഥിതി. അഹങ്കാരത്തിന്റെ ആള്‍രൂപമായ യുഡിഎഫ് സ്ഥാനാര്‍ഥി വ്യാജനെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
വ്യാജ വോട്ടുകള്‍ ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് യു.ഡി.എഫും ബിജെപിയും. നിയമപരമായി കള്ളവോട്ട് തടയാന്‍ എല്‍ഡിഎഫിന് സാധിച്ചു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ വോട്ട് തടയുമെന്ന് പ്രഖ്യാപിച്ച് വി കെ ശ്രീകണ്ഠന്‍ നടത്തിയത് നാടകമാണ്. കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലെ ചില ബൂത്തുകളില്‍ ഉച്ചയ്ക്ക് ശേഷം ഇരിക്കാന്‍ കോണ്‍ഗ്രസിന് ആളില്ലായിരുന്നു. ഇതിന് കോണ്‍ഗ്രസ് മറുപടി പറയണം. നിയമപരമായ വോട്ട് മാത്രമേ എല്‍ഡിഎഫ് ചേര്‍ത്തിട്ടുള്ളൂ.
മാത്തൂരും കണ്ണാടിയിലും പാലക്കാട് നഗരസഭയിലും സി.പി.എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയിൽ കോൺഗ്രസ് വോട്ട് പോലും സി.പി.എമ്മിന് ലഭിച്ചു. മൂത്താന്‍തറ പോലെയുള്ള സ്ഥലങ്ങളില്‍ ബൂത്ത്കൈയോറാന്‍ ഇത്തവണ ബിജെപിക്ക് സാധിച്ചില്ല. പൊലീസ് സേന ശക്തമായിരുന്നു. സിപിഎം ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തോ എന്നത് 23 ന് അറിയാമെന്നും ഇ.എന്‍. സുരേഷ്ബാബു പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.