കള്ളപ്പണം: അന്വേഷണത്തിന് ഹൈകോടതിയുടെ മേൽനോട്ടം വേണം -എസ്.ഡി.പി.ഐ
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി സംസ്ഥാനത്ത് കോടികളുടെ കള്ളപ്പണം ഒഴുക്കിയത് സംബന്ധിച്ച അന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ ഹൈകോടതിയെ സമീപിക്കും. ഓരോ മണ്ഡലത്തിലും ബി.ജെ.പി ചെലവഴിച്ച പണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. കുഴൽപണമിടപാട് സംബന്ധിച്ച അന്തർസംസ്ഥാന ബന്ധവും അന്വേഷണവിധേയമാക്കണം.
ബി.ജെ.പി നേതാക്കൾക്കെതിരായ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ഏപ്രിൽ ഒന്നിന് നടന്ന സംഭവത്തിൽ രണ്ട് മാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടാക്കാനോ യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാനോ പൊലീസിനായിട്ടില്ല. ബി.ജെ.പി ബന്ധം പുറത്തുവന്നതോടെയാണ് വേഗത കുറഞ്ഞത്. സംസ്ഥാനത്ത് മറ്റ് വിവാദ വിഷയങ്ങളോ സംഘർഷങ്ങളോ സൃഷ്ടിച്ച് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിത നീക്കവും നടക്കുന്നുണ്ട്. കേന്ദ്രസർക്കാറിെൻറ കണ്ണുരുട്ടലിന് മുമ്പിൽ ഇടതുസർക്കാർ മുട്ടുമടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.