Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 9:44 PM GMT Updated On
date_range 19 Jan 2019 4:29 AM GMTകോടിയേരിയെ എൻ.െഎ.എ ചോദ്യം ചെയ്യണം -എസ്.ഡി.പി.െഎ
text_fieldsbookmark_border
കോഴിക്കോട്: െഎ.എസിെൻറ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവന കണക്കിലെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യാന്‍ എൻ.െഎ.എ തയാറാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുല്‍ മജീദ് ഫൈസി. അദ്ദേഹം പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നുവെങ്കില് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കോടിയേരി തയാറാകണം.
പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. സമൂഹത്തില്‍ ഭയംവിതച്ച് വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുപ്പിന് അവസരം സൃഷ്ടിക്കുന്ന സി.പി.എമ്മിെൻറ വിഭജന രാഷ്ട്രീയത്തിനെതിരെയാണ് കേരളം ജാഗ്രത പാലിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story