മന്ത്രി കടകംപള്ളിക്കെതിരെ എസ്.ഡി.പി.ഐ പരാതി നല്കി
text_fields
മലപ്പുറം: മലപ്പുറം ജില്ലയിലെ വോട്ടര്‍മാരെ വര്‍ഗീയമായി ആക്ഷേപിച്ച് സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നടപടിയാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി ടി.എം. ഷൗക്കത്ത് ഗവര്‍ണര്‍ക്ക് പരാതി നല്കി. മുഴുവന്‍ ജനങ്ങള്‍ക്കും സമത്വവും തുല്യതയും വിഭാവനം ചെയ്യുന്ന ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണാധികാരിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്.
വര്‍ഗീയ പരാമര്‍ശത്തിലൂടെ സത്യപ്രതിജ്ഞലംഘനം നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും പരാതിയില്‍ പറയുന്നു. ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ശക്തമായ നിയമനടപടികളും പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് ജലീല്‍ നീലാമ്പ്ര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.