സി.പി.എം –എസ്.ഡി.പി.െഎ രഹസ്യധാരണയെന്ന ആരോപണം ഉണ്ടയില്ലാ വെടി –എസ്.ഡി.പി.െഎ
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.െഎക്ക് സി.പി.എമ്മുമായി ധാരണയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിെൻറ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി.
സി.പി.എമ്മുമായി എസ്.ഡി.പി.െഎക്ക് ധാരണയുണ്ടെന്ന മജീദിെൻറ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അേദ്ദഹം. എസ്.ഡി.പി.െഎ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തനിച്ചാണ് മത്സരിക്കുന്നത്.
പാർട്ടിയുടെ വിജയത്തിെൻറ തിളക്കം കുറക്കുകയെന്ന ഗൂഢലക്ഷ്യമാണ് മജീദിെൻറ ആരോപണത്തിന് പിന്നിൽ. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ നിലപാടുകളുമായി എസ്.ഡി.പി.െഎക്ക് വിയോജിപ്പുള്ളതിനാൽ സഹകരിക്കാൻ പ്രയാസമാണ്.
ആരാണ് ധാരണ ചർച്ച നടത്തിയതെന്ന് ആരോപണം ഉന്നയിച്ചവർ വ്യക്തമാക്കണം. തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടത്തിൽ ലീഗ് നടത്തിയ ആരോപണത്തിൽ ദുരൂഹതയുണ്ട്. മുസ്ലിം ലീഗും ആർ.എസ്.എസും തമ്മിലുള്ള ധാരണ പുറത്തുവരുന്ന സാഹചര്യത്തിലാണ് ലീഗ് ആരോപണം ഉന്നയിക്കുന്നത്. സി.പി.എം ചെയ്യു]പോലെ വർഗീയ ധ്രുവീകരണം നടത്തി വോട്ടുപിടിക്കാനാണ് ലീഗും ശ്രമിക്കുന്നതെന്ന് മജീദ് ഫൈസി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.