മതസൗഹാര്‍ദ്ദം തകര്‍ക്കാൻ ശ്രമമെന്ന്; പാലാ ബിഷപ്പിനെതിരെ എസ്.ഡി.പി.ഐ പൊലീസില്‍ പരാതി നൽകി
text_fieldsമരട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്‍റ് നിയാസ് മുഹമ്മദാലി പൊലീസിൽ പരാതി നല്‍കി. പനങ്ങാട് പൊലീസ്, എറണാകുളം കമീഷണര്‍, അസി. കമീഷണര്‍ ടൗണ്‍ സൗത്ത് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സെപ്റ്റംബര്‍ എട്ടിന് കുറുവിലങ്ങാട് പള്ളിയിലെ എട്ട് നോമ്പ് തിരുദിനത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവും സംഘര്‍ഷവും ഉണ്ടാക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്ന് പരാതിയില്‍ പറയുന്നു. മുസ്ലിം മതവിഭാഗത്തെ പൊതുസമൂഹത്തില്‍ മോശപ്പെടുത്തുന്ന രീതിയില്‍, നാര്‍ക്കോട്ടിക് ജിഹാദ് നടത്തുന്നുവെന്നും, മറ്റു മതസ്ഥരെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രസ്താവന നടത്തി.
ലൗജിഹാദികളെന്നും മറ്റു മതസ്ഥരെ പ്രണയം നടിച്ച് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നത് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാനാണെന്ന് പരാതിയില്‍ പറയുന്നു. ലൗജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തിയിട്ടുള്ളതാണ്. സുപ്രീം കോടതിയും എന്‍.ഐ.എയും അടക്കമുളള ഏജന്‍സികള്‍ കേരളത്തില്‍ ലൗജിഹാദ് ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ലൗജിഹാദിന്‍റെ പേരിൽ വീണ്ടും മുസ്ലിം സമൂഹത്തെ ആക്ഷേപിക്കാന്‍ മാത്രമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള ബിഷപ്പിന്‍റെ പ്രവൃത്തിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.