ഹൈകോടതി മാർച്ച്: എസ്.ഡി.പി.െഎ മണ്ഡലം പ്രസിഡൻറ് അറസ്റ്റിൽ
text_fieldsകൊച്ചി: ഹാദിയ കേസിലെ വിധിയിൽ പ്രതിഷേധിച്ച് നടത്തിയ ഹൈകോടതി മാർച്ച് തടഞ്ഞ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ എസ്.ഡി.പി.െഎ മണ്ഡലം പ്രസിഡൻറ് അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതി പോഞ്ഞാശ്ശേരി വെേങ്ങാല ദേശത്ത് വടവനക്കടി വീട്ടിൽ ഷൗക്കത്ത് അലിയെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈകോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തുക, മതസ്പർധ വളർത്തുന്ന മുദ്രാവാക്യങ്ങൾ വിളിക്കുക, തിരക്കേറിയ ബാനർജി റോഡിൽ വാഹനങ്ങൾക്കും കാൽനടക്കാർക്കും മാർഗ തടസ്സം സൃഷ്ടിക്കുക, പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് മൂവായിരത്തോളം എസ്.ഡി.പി.െഎ, പോപുലർഫ്രണ്ട്, മുസ്ലിം ഏകോപന സമിതി പ്രവർത്തകരെ പ്രതിയാക്കി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രകോപനപരമായി പ്രസംഗിച്ചത് ഷൗക്കത്ത് അലി ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒളിവിലുള്ള മറ്റ് പ്രതികൾക്കുവേണ്ടി തിരച്ചിൽ ഉൗർജിതമാക്കിയതായി എറണാകുളം എ.സി.പി കെ. ലാൽജി അറിയിച്ചു. സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ അനന്തലാൽ, സെൻട്രൽ എസ്.െഎ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.