എസ്.ഡി.പി.ഐ ജനമുന്നേറ്റ യാത്ര സമാപിച്ചു
text_fieldsതിരുവനന്തപുരം: മോദി ഭരണം രാജ്യത്തിന്റെ സർവ മേഖലയിലും നാശം വിതക്കുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡൻറ് മുഹമ്മദ് ഷെഫി. സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിച്ച ജനമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, വൈസ് ക്യാപ്റ്റന്മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, സംസ്ഥാന വൈസ് പ്രസിഡൻറ് പി. അബ്ദുല്‍ ഹമീദ്, സെക്രട്ടറി പി.ആര്. സിയാദ്, സംസ്ഥാന സെക്രട്ടേറിയറ്റംഗം അഷ്റഫ് പ്രാവച്ചമ്പലം, പ്രവര്‍ത്തക സമിതിയംഗം എല്‍. നസീമ, ജില്ല ട്രഷറര്‍ ശംസുദ്ദീന്‍ മണക്കാട്, വിമന്‍ ഇന്ത്യ മൂവ്മെൻറ് ജില്ല പ്രസിഡൻറ് സബീന ലുഖ്മാന് എന്നിവർ സംസാരിച്ചു. കഴിഞ്ഞ 14ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തിയാണ് സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.