Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ എസ്.ഡി.പി.ഐ...

ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊന്നു

text_fields
bookmark_border
ks shan
cancel
camera_alt

അഡ്വ. കെ.എസ്. ഷാ

മണ്ണഞ്ചേരി (ആലപ്പുഴ): സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊന്നു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ്​ (38) കൊല്ലപ്പെട്ടത്. മണ്ണഞ്ചേരി പൊലീസ്​ മരണം സ്ഥിരീകരിച്ചു.

ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്​ഷനിൽ ആയിരുന്നു സംഭവം. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാ​െൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ

കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെ മരണപ്പെടുകയായിരുന്നു.

അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത വീട്ടിലെ സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി എം. ജയരാജ്, നോർത്ത് സി.ഐ കെ.പി. വിനോദ്, മണ്ണഞ്ചേരി എസ്.ഐ കെ.ആർ. ബിജു, മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്ത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഭാര്യ: ഫൻസില. മക്കൾ: ഹിബ ഫാത്തിമ, ലിയ ഫാത്തിമ. ഷാനിന്‍റെ കബറടക്കം വൈകീട്ട് മൂന്ന് മണിക്ക് മണ്ണഞ്ചേരി പൊന്നാട് പള്ളി ഖബർസ്ഥാനിൽ നടക്കും.

ആക്രമണത്തിന്​ പിന്നിൽ ആർ.എസ്​.എസ് ആണെന്ന്​ എസ്​.ഡി.പി.​ഐ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpisdpi leader murderedalappuzha murder
News Summary - sdpi leader murdered in alappuzha
Next Story