ഇടത്- വലതു മുന്നണികൾ വോട്ട് തേടിയെന്ന് എസ്.ഡി.പി.ഐ നേതാവ്
text_fieldsതിരുവനന്തപുരം: ഇടത്- വലതു മുന്നണികൾ വോട്ട് അഭ്യർഥിച്ച് തങ്ങളെ സമീപിച്ചിരുന്നുവെന്ന് എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്. നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി.ശിവൻകുട്ടിക്കും,തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി വി.എസ് ശിവകുമാറിനും എസ്.ഡി.പി.ഐ വോട്ട് ചെയ്തുവെന്നും സിയാദ് കണ്ടള മാധ്യമങ്ങളോട് പറഞ്ഞു.
എസ്.ഡി.പി.ഐ അടക്കമുള്ളവരോട് ബന്ധമില്ലെന്നും വോട്ട് ചോദിച്ചിട്ടിെല്ലന്നും ഇരുമുന്നണികളും അവകാശപ്പെട്ടിരുന്നു. ആ വാദങ്ങളെ തള്ളുകയാണ് ഈ വെളിപ്പെടുത്തലുകൾ.
ഇരു മണ്ഡലങ്ങളിലും ബി.ജെ.പിയുടെ ജയ സാധ്യത തടയാനാണ് വോട്ട് ചെയ്തത്. നേമത്ത് പതിനായിരം വോട്ടും, തിരുവനന്തപുരത്ത് മൂവായിരത്തോളം വോട്ടും പാർട്ടിക്കുണ്ട്. പാർട്ടിക്ക് സ്ഥാനാർഥിയില്ലാത്ത കഴക്കൂട്ടം ഉൾപ്പടെയുള്ള മിക്ക മണ്ഡലങ്ങളിലും ഇരു മുന്നണികളും എസ്.ഡി.പി.െഎ യോട് വോട്ട് അഭ്യർഥിച്ചിരുന്നു.
കടുത്ത ത്രികോണ മത്സരമുണ്ടായിരുന്ന കഴക്കൂട്ടത്ത് ഒരു മുന്നണിയോടും പ്രത്യേക താൽപര്യം കാണിച്ചില്ല. മനസാക്ഷിവോട്ട് ചെയ്യാനാണ് പ്രവർത്തകർക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.