കൊലപാതകത്തിന്റെ പേരിൽ പൊലീസ് വംശീയധിക്ഷേപം നടത്തുന്നു -എസ്.ഡി.പി.ഐ
text_fieldsമണ്ണഞ്ചേരി: കൊലപാതകത്തിന്റെ പേരിൽ നിരപരാധികളായ പ്രവർത്തകരെ തേടി പിടിച്ച് പൊലീസ് വംശീയധിക്ഷേപം നടത്തുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി. കൊല്ലപ്പെട്ട സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്. ഷാന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാന്റെ കൊലപാതകത്തിലെ ഗൂഡാലോചലന നടത്തിയ ആർ.എസ്.എസ്-സംഘ്പരിവാർ നേതാക്കളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. മറുഭാഗത്ത് ഉത്തരേന്ത്യൻ പൊലീസിനെ പോലും നാണിപ്പിക്കുന്ന തരത്തിൽ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുന്നു. ആർ.എസ്.എസ് ക്യാമ്പിൽ കൊണ്ട് പോയി ചോദ്യം ചെയ്യുന്നതിന് സമാനമായ രീതിയിലാണ് കാര്യങ്ങൾ. വെല്ലുവിളിയും അപലപനീയവുമല്ല മുഖ്യമന്ത്രിയിൽനിന്ന് വേണ്ടത്. കൃത്യമായ അന്വേഷണമാണ്. പൊലീസിനെ മതേതരമാക്കണമെന്നും ഫൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.