എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്‌ലീം റഹ്‌മാനി രാജിവെച്ചു
text_fieldsകോഴിക്കോട്: എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്‌ലീം റഹ്‌മാനി സ്ഥാനും പാർട്ടി പ്രാഥമികാംഗത്വവും രാജിവെച്ചു. രാജി നൽകിയതായും പാർട്ടി അത് സ്വീകരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കിൽ അറിയിച്ചു. കൂടാതെ, ദേശീയ പ്രസിഡൻറ് എം.കെ. പൈസിക്ക് അയച്ച കത്തും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായിരുന്നു തസ്‌ലീം റഹ്‌മാനി. രാഷ്ട്രീയ പാർട്ടി എന്നതിനേക്കാൾ കോർപറേറ്റ് കമ്പനി എന്ന നിലക്കാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ദേശീയ പ്രസിഡൻറിന് അയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു.
പൊതുസമൂഹത്തെ തുറന്ന രീതിയിൽ സമീപിക്കാനും ഫലം നേടുന്നതിനുമായി ഒരു രാഷ്ട്രീയ സംസ്‌കാരവും പെരുമാറ്റവും സ്വീകരിക്കുന്നതിന് നയങ്ങൾ മാറ്റാൻ ഞാൻ പലതവണ ശ്രമിക്കുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കുന്ന രാഷ്ട്രീയ സ്വഭാവം സൃഷ്ടിക്കാനോ, അനുകൂലമായ തിരഞ്ഞെടുപ്പ് നയം രൂപപ്പെടുത്താനോ, പൊതു-മാധ്യമ ശ്രദ്ധ ആകർഷിക്കാൻ പാർട്ടി മുഖങ്ങളെ പ്രോത്സാഹിപ്പിക്കാനോ കഴിഞ്ഞില്ല. ഇത്തരം സമീപനം വിലപ്പെട്ട സമയവും സമുദായത്തിന്‍റെ വിഭവങ്ങളും നഷ്ടപ്പെടുത്തുകയേ ചെയ്യൂ -അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.