സംവരണ പ്രക്ഷോഭം; പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ ഫൈസി
text_fieldsകൊച്ചി: സംവരണ പ്രക്ഷോഭം പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടമാണെന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. സംവരണം സാമൂഹിക നീതിക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനല്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐ സംഘടിപ്പിച്ച സംവരണ സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണം പാവപ്പെട്ടവന് ജോലി നല്‍കാനുള്ള പദ്ധതിയെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചാണ് സാമ്പത്തിക സംവരണമെന്ന സവര്‍ണ സംവരണം നടപ്പിലാക്കിയത്. രാജ്യത്തെ സാമ്പ്രദായിക പാര്‍ട്ടികള്‍ക്കെല്ലാം അധ:സ്ഥിത ജനതയോട് ഒരേ നിലപാട് തന്നെയാണ്. എല്ലാ പാര്‍ട്ടികളും ഒരേ അജണ്ട തന്നെയാണ് നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാജ് തന്നെയാണ് കോടതി ഉത്തരവിന്റെ മറവില്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്ന ജപ്തി നടപടികള്‍. നിയമം ഒരു വിഭാഗത്തിന് മാത്രം ബാധകമാക്കുന്നത് വിവേചനം തന്നെയാണ്. വിവേചനങ്ങളെ ചോദ്യം ചെയ്യാന്‍ ഭയപ്പെടേണ്ടതില്ല. ഭീഷണിയിലൂടെ പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണ്. ജപ്തി പട്ടികയിലെ പിഴവ് സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണ്. ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകാന്‍ അനുവദിക്കില്ലെന്നും എംകെ ഫൈസി വ്യക്തമാക്കി.
സംസ്ഥാന മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ജനാധിപത്യത്തിന്റെ പൂര്‍ണത ജനസംഖ്യാനുപാതിക പ്രാതിനിധ്യത്തിലൂടെ മാത്രമേ കൈവരിക്കാനാകു എന്ന് അദ്ദേഹം പറഞ്ഞു. സവര്‍ണ ആത്മീയതയോട് വിധേയപ്പെട്ട രാഷ്ട്രീയമാണ് രാജ്യത്ത്. ചാതുര്‍വര്‍ണ്യ ശക്തികള്‍ ജനാധിപത്യത്തെ ദുരുപയോഗം ചെയ്താണ് സവര്‍ണ സംവരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വൈസ് പ്രസിഡന്റ് ബി.എം കാംബ്ലെ, ആക്ടിവിസ്റ്റ് സന്തോഷ്‌കുമാര്‍ ഗുപ്ത (റായ്പൂര്‍), ദേശീയ സെക്രട്ടറി ഫൈസല്‍ ഇസുദ്ദീന്‍, ദേശീയ സമിതിയംഗം പി.പി മൊയ്തീന്‍കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ സലാഹുദ്ദീന്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശീയ സമിതിയംഗം അഡ്വ. സിമി എം ജേക്കബ്, എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്ത് അലി എന്നിവര്‍ സംസാരിച്ചു.
വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, എസ്.ഡി.പി.ഐ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് പി.പി റഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ പി.ആര്‍ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, പി ജമീല, സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, അഷ്‌റഫ് പ്രാവച്ചമ്പലം, വി.എം ഫൈസല്‍, ശശി പഞ്ചവടി, കെ ലസിത, മഞ്ജുഷ മാവിലാടം, പി.എം അഹമ്മദ്
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ്, കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷമീര്‍ എം.എം, തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം ഫാറൂഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സി.എച്ച് അഷ്‌റഫ്, വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. അയ്യൂബ്, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍, കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.