മുഖ്യമന്ത്രിക്ക് ആർ.എസ്.എസ് സ്വരം; നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു -എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ആർ.എസ്.എസിന്‍റെ സ്വരമാണെന്നും പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ് ഞു കയറി അക്രമമുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എസ്.ഡി.പ ി.ഐ സംസ്ഥാന നേതൃത്വം വാർത്തസമ്മേളനത്തിൽ പറഞ്ഞു. എവിടെയാണ് എസ്.ഡി.പി.ഐ അക്രമമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യ ക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോതമംഗലത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതിന് പൊലീസ് കേസെടുത്തവരിൽ ഒരാൾ പോലും എസ്.ഡി.പി.ഐക്കാരൻ ഇല്ല. എസ്.ഡി.പി.ഐക്കാർക്കെതിരെ കേരളത്തിൽ എവിടെയാണ് കേസെടുത്തതെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്.
ദേശീയതലത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം പ്രക്ഷോഭമുയർത്തിയത് എസ്.ഡി.പി.ഐയാണ്. കേരളത്തിൽ ഈ വിഷയത്തിൽ ഹർത്താൽ നടത്തിയതും എസ്.ഡി.പി.ഐ ഉൾപ്പടെയുള്ളവരാണ്. ഇതിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്തത്.
ഹർത്താൽ പരാജയപ്പെടുത്താൻ എല്ലാ ശ്രമവും നടത്തി. ഡി.ജി.പി വാർത്താസമ്മേളനം തന്നെ വിളിച്ചു. എസ്.ഡി.പി.ഐയുടെ സമരത്തെ പരാജയപ്പെടുത്താനാണ് ഭരണപക്ഷവും പ്രതിപക്ഷവും സംയുക്ത സമരം പ്രഖ്യാപിച്ചത്.
തിട്ടൂരം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐയെ സമരത്തിൽ നിന്ന് മാറ്റിനിർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. സഭയിൽ നുണ പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.