സംവരണം: വേണ്ടത് ജനസംഖ്യാനുപാതിക പ്രാതിനിധ്യം -എസ്.ഡി.പി.െഎ
text_fieldsകോഴിക്കോട്: സംവരണത്തിെൻറ ഭരണഘടനാ താൽപര്യം പോലും പിഴുതെറിഞ്ഞാണ് സാമ്പത്തികം മാനദണ്ഡമാക്കി മേൽജാതി സംവരണം നടപ്പാക്കിയതെന്ന് എസ്.ഡി.പി.െഎ. ജനസംഖ്യാനുപാതിക പ്രാതിനിധ്യമാണ് വേണ്ടത്. വിദ്യാഭ്യാസ, ഉദ്യോഗ, നിയമ നിർമാണ സഭകളിലുൾപ്പെടെ ഒാരോ സാമൂഹിക വിഭാഗങ്ങൾക്കും അവരുടെ ആളെണ്ണത്തിനൊത്ത പ്രാതിനിധ്യം വേണമെന്നും എസ്.ഡി.പി.െഎ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നെതല്ലാം കളവാണ്. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഹയർ സെക്കൻഡറി, മെഡിക്കൽ പി.ജി, എം.ബി.ബി.എസ് പ്രവേശനങ്ങളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായത് നൽകാതെ മേൽജാതിക്കാർക്ക് അനർഹമായി ആകെ സീറ്റിെൻറ പത്തു മുതൽ 12.5 ശതമാനംവരെ നൽകുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിയുന്ന ഇടങ്ങളിലെല്ലാം എസ്.ഡി.പി.െഎ തനിച്ച് മത്സരിക്കുമെന്നും ഒരു മുന്നണിയുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി, സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.