അഭിമന്യുവിെൻറ കൊല ആത്മരക്ഷക്കെന്ന് എസ്.ഡി.പി.െഎ
text_fieldsകൊച്ചി: അഭിമന്യുവിെൻറ കൊലപാതകത്തിൽ കൊലയാളികളെ ന്യായീകരിച്ച് എസ്.ഡി.പി.െഎ രംഗത്ത്. ക്യാമ്പസ് ഫ്രണ്ടുകാർ സ്വയംരക്ഷക്കായാണ് ആയുധമെടുത്തതെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
ഇതൊരു ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ മനസ്സിലായത്. നൂറോളം വരുന്ന എസ്.എഫ്.െഎ പ്രവർത്തകർ 15ഒാളം വരുന്ന ക്യാമ്പസ്ഫ്രണ്ടുകാരെ ആക്രമിക്കാനെത്തിയപ്പോൾ സ്വയം രക്ഷക്കായാണ് അതിലൊരാൾ കത്തി പ്രയോഗിച്ചത്. കോളജ് കാമ്പസിനകത്ത് അന്ന് രാത്രി മരണപ്പെട്ട അഭിമന്യുവോ മറ്റ് ഒന്നോ രണ്ടോ ആളുകൾ മാത്രമായിരുന്നില്ല, എസ്.എഫ്.െഎക്കാരായ നൂറു കണക്കിനാളുകളും അവിടെ എത്തിയിരുന്നു എന്നതിന് ദൃക്സാക്ഷികളുണ്ടെന്നും അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.
സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും കാമ്പസ് ഫ്രണ്ട് എസ്.ഡി.പി.െഎയുടെ വിദ്യാർഥി സംഘടന അല്ലെന്നുമാണ് എസ്.ഡി.പി.ഐ എറണാകുളം ജില്ല സെക്രേട്ടറിയറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എസ്.എഫ്.ഐ, കാമ്പസ് ഫ്രണ്ട് എന്നീ വിദ്യാർഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അത്യന്തം ജനാധിപത്യ വിരുദ്ധ ശൈലിയാണ് എസ്.എഫ്.ഐയുടേത്. ഇതര വിദ്യാർഥി സംഘടനകളെ കായികമായി നേരിടുകയും കാമ്പസ് ജനാധിപത്യം കുഴിച്ച് മൂടുകയും ചെയ്തതിെൻറ അനന്തര ഫലമാണ് മഹാരാജാസിലെ അക്രമമെന്നു മായിരുന്നു എസ്.ഡി.പി.െഎയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.