Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യവ്യാപകമായ മുസ്...

രാജ്യവ്യാപകമായ മുസ് ലീം വേട്ടക്കെതിരെ പ്രതിപക്ഷമൗനം അപകടകരമെന്ന് എസ്.ഡി.പി.ഐ

text_fields
bookmark_border
രാജ്യവ്യാപകമായ മുസ് ലീം വേട്ടക്കെതിരെ പ്രതിപക്ഷമൗനം അപകടകരമെന്ന് എസ്.ഡി.പി.ഐ
cancel

തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന മുസ് ലീം വേട്ടക്കെതിരെ പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയുടെ മൗനം അപകടകരമാണെന്ന് എസ്.ഡി.പി.ഐ. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനുശേഷം രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർരാജും വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ അമേരിക്ക പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് നഗരത്തില്‍ മുസ് ലീം പണ്ഡിതന്മാരെ തലക്കടിച്ച് കൊലപ്പെടുത്തി. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ് ലീം യുവാക്കളെ തല്ലിക്കൊന്നു.

ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ കലാപം അഴിച്ചുവിട്ടു.ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചുനീക്കി.

ഉത്തർപ്രദേശിലെ മുസ് ലീം ഭൂരിപക്ഷ മേഖലയായ അക്ബർ നഗറിൽ ഒന്‍പത് ദിവസം കൊണ്ട് 1,200-ലധികം കെട്ടിടങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ന്യൂഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീനിലെ സരായ് കാലെ ഖാനില്‍ സ്ഥിതി ചെയ്യുന്ന ഫൈസിയാബ് മസ്ജിദും മദ്‌റസയും പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഇത്തരത്തിൽ ക​ലാ​പ​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും ഇ​ടി​ച്ചു​നി​ര​ത്ത​ലും തു​ട​രു​മ്പോ​ഴും മു​സ് ലീങ്ങ​ൾ ഈ ​രാ​ജ്യ​ത്തെ പൗ​ര​രാ​ണെ​ന്നും അ​വ​രെ അ​ന്യാ​യ​മാ​യി വേ​ട്ട​യാ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പറയാനുള്ള ആർജ്ജവം പ്രതിപക്ഷ നേതാവായ രാ​ഹു​ൽ ഗാ​ന്ധി​യോ ഇന്ത്യ മുന്നണിയിലെ നേതാക്കളോ കാണിച്ചിട്ടില്ല. മോദി സർക്കാരിന്റെ രണ്ടാഴ്ചക്കാലത്തെ ഭരണ വൈകല്യങ്ങളുടെ ലിസ്റ്റിൽ പോലും കോൺഗ്രസ് ഈ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. മുൻ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ​തി​നേ​ക്കാ​ൾ ഭീ​രു​ത്വ​മാ​ർ​ന്ന ഒ​ളി​ച്ചോ​ട്ട​മാ​ണ്​ പ്രതിപക്ഷം ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

ഹിന്ദുത്വ ഭീകരതയുടെ ഇരകളായ മുസ് ലീം മത ന്യൂനപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ അപ്പാടെ മറന്നുകൊണ്ട് വർഗീയ അതിക്രമങ്ങളോട് സമരസപ്പെടാനുള്ള ഈ സമീപനം അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന വേളയിലും സത്യപ്രതിജ്ഞ ചടങ്ങിലും ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സംസാരിച്ചത്. ആ ഭരണഘടനയോട് നീതിപുലർത്താൻ പ്രതിപക്ഷം തയാറാകണം.

സാമ്പ്രദായിക പാർട്ടികളിൽ പ്രതീക്ഷ അർപ്പിച്ച് രാഷ്ട്ര സുരക്ഷ തേടുന്നതിനേക്കാൾ ഇരകളാക്കപ്പെടുന്ന ജനത രാഷ്ട്രീയമായി മുന്നേറ്റം നടത്തുകയാണ് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഏക പരിഹാരമെന്നും സംഘപരിവാർ ഭീകരതക്ക് ഇരയായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPI
News Summary - SDPI says opposition's silence against nationwide Muslim hunting is dangerous
Next Story