എസ്.ഡി.പി.െഎ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു; പ്രതിഷേധത്തെത്തുടർന്ന് വിട്ടയച്ചു
text_fieldsകൊച്ചി: സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി അടക്കം എസ്.ഡി.പി.െഎ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധത്തെത്തുടർന്ന് പിന്നീട് വിട്ടയച്ചു. മഹാരാജാസ് കോളജിലെ അഭിമന്യുവിെൻറ െകാലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ എറണാകുളം പ്രസ്ക്ലബിൽ വാർത്ത സമ്മേളനം നടത്തി പുറത്തിറങ്ങുേമ്പാഴാണ് താഴെ കാത്തുനിന്ന പൊലീസ് സംഘം നേതാക്കളെ നാടകീയമായി കസ്റ്റഡിയിൽ എടുത്തത്.
തിങ്കളാഴ്ച ഉച്ചക്ക്രണ്ടോടെയാണ് സംഭവം. സംസ്ഥാന പ്രസിഡൻറിനുപുറമെ വൈസ് പ്രസിഡൻറ് എം.കെ. മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ല പ്രസിഡൻറ് വി.കെ. ഷൗക്കത്തലി എന്നിവരെയും ഇവരെത്തിയ വാഹനങ്ങളുടെ ഡ്രൈവർമാരായ മലപ്പുറം സ്വദേശി സക്കീർ, വാഴക്കുളം സ്വദേശി റഫീഖ് എന്നിവരെയുമാണ് സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിഷേധത്തെ തുടർന്ന് വൈകീട്ട് അേഞ്ചാടെ ഇവരെ വിട്ടയച്ചു.
അഭിമന്യു വധത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾ വിശദീകരിക്കാനാണ് പ്രധാനമായും നേതാക്കൾ പ്രസ്ക്ലബിൽ എത്തിയത്. ഇൗ സമയം സെൻട്രൽ സി.െഎ കെ.ജെ. പീറ്ററിെൻറയും എസ്.െഎ എഫ്. ജോസഫ് സാജെൻറയും നേതൃത്വത്തിൽ വലിയ സംഘം പൊലീസ് താഴെ കാത്തുനിൽക്കുകയായിരുന്നു. നേതാക്കൾ വാർത്തസമ്മേളനം നടത്തുന്നതിനിടെ താഴെ നിന്നിരുന്ന ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനു പിന്നാലെ വാർത്തസേമ്മളനം കഴിഞ്ഞിറങ്ങിയ നേതാക്കളെയും പിടികൂടി പൊലീസ് വാഹനത്തിൽ സ്േറ്റഷനിൽ എത്തിക്കുകയായിരുന്നു.
വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നേതാക്കൾ പ്രതിഷേധിച്ചെങ്കിലും പൊലീസ് എല്ലാവരെയും ബലമായി വാഹനത്തിൽ കയറ്റുകയായിരുന്നു. നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.െഎ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിക്കുകയും സെൻട്രൽ സ്റ്റേഷനിലേക്ക് മാർച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നേതാക്കളെ പൊലീസ് വിട്ടയക്കാൻ തയാറായത്.
അഭിമന്യു വധവുമായി ബന്ധപ്പെട്ട് നേതാക്കളോട് വിവരങ്ങൾ തേടിയ പൊലീസ് സംഭവവുമായി ബന്ധമില്ലെന്ന ഇവരുടെ പ്രസ്താവന എഴുതി വാങ്ങിയശേഷം വിട്ടയക്കുകയായിരുന്നു. നേതാക്കളെ വിട്ടയച്ചതിനെത്തുടർന്ന് വൈകീട്ട് ആലുവയിൽ ചേർന്ന പാർട്ടി സെക്രേട്ടറിയറ്റ് യോഗം ഹർത്താൽ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.