കൊണ്ടോട്ടി നഗരസഭ: സ്ഥാനം ഏെറ്റടുത്തയുടൻ ചെയർേപഴ്സെൻറ രാജി
text_fieldsകൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.െഎയുടെ ഒരു വോട്ടിെൻറ പിന്തുണയിൽ വിജയിച്ച മതേതര വികസനമുന്നണി സ്ഥാനാർഥി അധ്യക്ഷസ്ഥാനമേറ്റെടുത്ത് ഒരു മണിക്കൂറിനകം രാജിവെച്ചു. സി.പി.എം സ്വതന്ത്രയായി എൻ.എച്ച് കോളനിയിൽനിന്ന് ജയിച്ച പറമ്പീരി ഗീതയാണ് ചെയർേപഴ്സനായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ രാജിെവച്ചത്.
സി.പി.എം അംഗത്തിെൻറ വോട്ട് അസാധുവായതോടെയാണ് എസ്.ഡി.പി.െഎയുടെ പിന്തുണയോടെ ജയിച്ചത്. പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്ത ഗീത 1.45-ഓടെയാണ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. വൈസ് ചെയർപേഴ്സൻ െതരഞ്ഞെടുപ്പിൽ മതേതരമുന്നണി സ്ഥാനാർഥി ആയിഷാബി യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. അസ്മാബിയെ പരാജയപ്പെടുത്തി. സി.പി.എമ്മും കോൺഗ്രസും നേതൃത്വം നൽകുന്ന മതേതരവികസന മുന്നണിയാണ് 2015ൽ രൂപവത്കരിച്ച നഗരസഭ ഭരിച്ചിരുന്നത്. മുന്നണി ധാരണപ്രകാരം സ്ഥാനം പരസ്പരം കൈമാറാൻ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി ചെയർമാൻ സ്ഥാനവും സി.പി.എമ്മിലെ കെ. നഫീസ വൈസ് ചെയർപേഴ്സൻ സ്ഥാനവും ജനുവരി എട്ടിന് രാജിവെച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
ചെയർമാൻ സ്ഥാനത്തേക്ക് നടന്ന വോെട്ടടുപ്പിൽ 40 അംഗങ്ങളിൽ എസ്.ഡി.പി.െഎ അംഗം വി. അബ്ദുൽ ഹക്കീം ഉൾപ്പെടെ 20 പേർ പി. ഗീതക്ക് വോട്ട് ചെയ്തു. മതേതര മുന്നണിയിലെ സി.പി.എം സ്വതന്ത്രൻ പി. മുസ്തഫയുടെ വോട്ട്, ബാലറ്റ് പേപ്പറിന് പിന്നിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാലാണ് അസാധുവായത്. യു.ഡി.എഫിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച കെ.സി. ഷീബക്ക് 19 വോട്ടും ലഭിച്ചു.
വൈസ് ചെയർപേഴ്സൻ െതരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടേതടക്കം 21 വോട്ടുകൾ ആയിഷാബിക്കും 19 വോട്ടുകൾ അസ്മാബിക്കും ലഭിച്ചു. ചെയർപേഴ്സനില്ലാത്തതിനാൽ ആയിഷാബിയുടെ സത്യപ്രതിജ്ഞ നടന്നിട്ടില്ല. വോെട്ടടുപ്പിന് മുന്നോടിയായി കോൺഗ്രസിെൻറ പത്ത് അംഗങ്ങൾക്കും ഡി.സി.സി വിപ്പ് നൽകിയിരുന്നു. ഇവരിൽ കെ.കെ. അസ്മാബി ഒഴികെ ഒമ്പത് പേരും വിപ്പ് ലംഘിച്ചു. 40 അംഗ ഭരണസമിതിയിൽ മതേതര മുന്നണിക്ക് 21-ഉം മുസ്‌ലിം ലീഗിന് 18-ഉം എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുണ്ടായിരുന്നത്.
മതേതര മുന്നണിയിൽ കോൺഗ്രസിനും സി.പി.എമ്മിനും സ്വതന്ത്രരടക്കം പത്ത് അംഗങ്ങൾ വീതമാണുള്ളത്. ഒരാൾ സി.പി.െഎ അംഗമാണ്. നേരത്തേ, മതേതര മുന്നണിയെ പിന്തുണച്ച പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കോൺഗ്രസിലെ കെ.കെ. അസ്മാബി ഇക്കുറി ലീഗിനൊപ്പമായിരുന്നു. നഗരസഭയിൽ ചെയർമാൻ എസ്.സി സംവരണവും വൈസ് ചെയർപേഴ്സൻ വനിത സംവരണവുമാണ്. െതരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ല രജിസ്ട്രാർ ആർ. അനിൽകുമാർ, എം.പി. ബാലസുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി എ. ഫിറോസ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
മുന്നണിക്ക് തിരിച്ചടിയായി അസാധു, നേട്ടമുണ്ടാക്കി മുസ്‌ലിം ലീഗ്
കൊണ്ടോട്ടി: വ്യാഴാഴ്ച നടന്ന കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ മതേതര വികസന മുന്നണിക്ക് തിരിച്ചടിയായി അസാധു വോട്ട്. മതേതര മുന്നണിയുടെ ഭാഗമായ കോൺഗ്രസ് അംഗത്തെ കൂടെ ചേർത്ത് മുസ്‌ലിം ലീഗ് നേട്ടമുണ്ടാക്കി. നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ മാറ്റം വരുത്തി യു.ഡി.എഫ് സംവിധാനം കൊണ്ടുവരണമെന്ന സംസ്ഥാന^ജില്ല കോൺഗ്രസ് നേതാക്കളുടെ നിർദേശത്തിന് ഇടയിലായിരുന്നു ചെയർമാൻ തെരഞ്ഞെടുപ്പ്. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യമെന്ന നിലയിൽ സി.പി.എമ്മിന് ചെയർമാൻ സ്ഥാനത്തേക്ക് പിന്തുണ നൽകണമെന്നതായിരുന്നു പത്തിൽ ഒമ്പത് കോൺഗ്രസ് അംഗങ്ങളുടെയും നിലപാട്. കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.കെ. അസ്മാബിയാണ് യു.ഡി.എഫ് സംവിധാനത്തിെൻറ ഭാഗമായി ലീഗിനെ പിന്തുണച്ചത്. അതേസമയം, ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച പി. അഹമ്മദ് കബീറും പി.എൻ. മോതിയും പാർട്ടി നിർദേശത്തിന് വിരുദ്ധമായി വികസന മുന്നണിക്കൊപ്പം നിന്നു.
കോൺഗ്രസിലെ സ്വതന്ത്രെൻറ പിന്തുണയിലൂടെ യു.ഡി.എഫ് സംവിധാനം പുനഃസ്ഥാപിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ, ഇദ്ദേഹവും മുന്നണിക്കൊപ്പം തുടരുമെന്ന് നിലപാട് സ്വീകരിച്ചതോടെ ഭരണം തുടരാമെന്ന പ്രതീക്ഷയിലായിരുന്നു വികസന മുന്നണി. എന്നാൽ, തെരഞ്ഞെടുപ്പിന് ഒടുവിൽ ഇടതു സ്വതന്ത്രെൻറ വോട്ട് അസാധുവായത് മുന്നണിക്ക് തിരിച്ചടിയായി. എസ്.ഡി.പി.െഎ അംഗത്തിെൻറ പിന്തുണേയാടെ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഏക സി.പി.െഎ അംഗത്തിെൻറ നിലപാട്. ഇതോടെയാണ് സ്ഥാനം ഏറ്റെടുത്ത് ഒരു മണിക്കൂറിനകംതന്നെ ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചത്.
വിപ്പ് ലംഘിച്ച കൗൺസിലർമാരെ കോൺഗ്രസ് പുറത്താക്കി
മലപ്പുറം: കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന പാർട്ടി വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത കൊണ്ടോട്ടി നഗരസഭയിലെ കൗൺസിലർമാരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ല കോൺഗ്രസ് പ്രസിഡൻറ് വി.വി. പ്രകാശ് അറിയിച്ചു. അഹമ്മദ് കബീർ (വാർഡ് 17), പി.എൻ. മോതി (വാർഡ് 25), ചുക്കാൻ മുഹമ്മദാലി എന്ന ബിച്ചു (വാർഡ് 34), പറമ്പാടൻ സെയ്തലവി (വാർഡ് ഒന്ന്), ചുണ്ടക്കാടൻ നാടിക്കുട്ടി (വാർഡ് ഒമ്പത്), മുക്കണ്ണൻ റസിയ (വാർഡ് 10), ആയിഷാബി (വാർഡ് 18), മൂസ പറമ്പോടൻ (വാർഡ് ആറ്), സുലൈഖ പുലിശ്ശേരി (വാർഡ് 40) എന്നിവരെയാണ് പുറത്താക്കിയത്.
ഒരു മാസത്തിനകം കൊണ്ടോട്ടിയിൽ വീണ്ടും ചെയർമാൻ തെരഞ്ഞെടുപ്പ്
കൊണ്ടോട്ടി: ഒരു മാസത്തിനകം വീണ്ടും കൊണ്ടോട്ടി നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. വ്യാഴാഴ്ച പുതിയ ചെയർപേഴ്സനായി തെരഞ്ഞെടുത്ത പി. ഗീത സ്ഥാനമേറ്റെടുത്ത ഉടൻ രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉയർന്നത്. നിയമപ്രകാരം രാജിവെച്ച് 15 ദിവസം ഇതുമായി ബന്ധപ്പെട്ട് പരാതി നൽകാനുള്ള സമയമാണ്. ഇൗ സമയപരിധിക്ക് ശേഷം മാത്രമേ തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം ഇറക്കുകയുള്ളൂ. അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയർപേഴ്സൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാത്തതിനാൽ വികസന സ്ഥിരംസമിതി അധ്യക്ഷനായ അഡ്വ. കെ.കെ. സമദിനായിരിക്കും തുടർന്നും ചെയർമാെൻറ ചുമതല. ചെയർപേഴ്സൻ രാജിവെച്ചാൽ പകരം സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരാണെന്ന വ്യക്തത ഇല്ലാത്തതിനാലാണ് ചുമതലയേൽക്കുന്നത് വൈകുന്നത്. തെരഞ്ഞെടുപ്പ് കമീഷനുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രശ്നം പരിഹരിക്കാനാകുെമന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.