ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം 13 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പിറന്ന നാടിന്റെ മോചനത്തിനായി പോരാടുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ഒക്ടോബര്‍ 13 ന് (വെള്ളിയാഴ്ച) ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. ഫലസ്തീന്‍ മണ്ണില്‍ അനധികൃതമായി കടന്നുകയറി തദ്ദേശീയരെ ആട്ടിയിറക്കുകയും ചെറുത്തുനില്‍ക്കുന്നവരെ അടിച്ചമര്‍ത്തിയുമാണ് സയണിസം മുന്നോട്ടുപോകുന്നത്.
കുടിവെള്ളവും അവശ്യമരുന്നുകളും വൈദ്യുതിയും തടഞ്ഞ് കടുത്ത ഉപരോധത്തിലൂടെ ഒരു ജനതയെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സയണിസ്റ്റ് ഭരണകൂടം. രാജ്യാന്തര സമാധാന ചര്‍ച്ചകളിലൂടെ ഉണ്ടാക്കിയ കരാറുകളും സമാധാന വ്യവസ്ഥകളും കാറ്റില്‍പ്പറത്തി ഫലസ്തീന്‍ ജനതയെ പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കിയിരിക്കുകയാണ്.
കൂടാതെ സൈനീക ഇടപെടലുകളിലൂടെ ദിനേനയെന്നോണം ഫലസ്തീനിലെ സിവിലിയന്‍മാരെ ഉള്‍പ്പെടെ കൊന്നൊടുക്കുകയും തടവിലാക്കുകയുമാണ്. പൊറുതി മുട്ടിയ ഫലസ്തീന്‍ ജനത നടത്തുന്ന അതിജീവന പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴുണ്ടാകുന്ന രക്തച്ചൊരിച്ചിലുകള്‍ക്കും കൂട്ടക്കുരുതികള്‍ക്കും പൂര്‍ണ ഉത്തരവാദി ഇസ്രയേല്‍ ഭരണകൂടമാണ്.
ഫലസ്തീന്‍ ജനത നടത്തുന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങള്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവുമര്‍പ്പിക്കേണ്ടത് മനുഷ്യത്വമുള്ള എല്ലാ ജനവിഭാഗങ്ങളുടെയും ബാധ്യതയാണ്. എസ്.ഡി.പി.ഐ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സംഗമങ്ങളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിക്കുമെന്നും റോയ് അറക്കല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.