വീട്ടിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു; എസ്.ഡി.പി.ഐ അനുഭാവി അറസ്റ്റിൽ
text_fieldsഅടൂർ: വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ച കേസിൽ എസ്.ഡി.പി.ഐ അനുഭാവി അറസ്റ്റിലായി. അറുകാലിക്കൽ പടിഞ്ഞാറ് ഗാലക്സി ഹൗസിൽ ഷഫീഖാണ് (32) അറസ്റ്റിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഡിവൈ.എസ്.പി ആർ. ജോസിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. വീടിെൻറ പല ഭാഗത്തും തിരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ ചുമരിലെ രഹസ്യഅറയിൽനിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ഇതാരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ സ്റ്റീൽ അലമാരവെച്ച് മറച്ചിരുന്നു. രണ്ടു മഴു, മൂന്ന് വാൾ, വടിവാൾ, രണ്ട് കത്തി. ഇരുമ്പ്ദണ്ഡ് എന്നിവയും രണ്ടു മൊബൈൽഫോണും പിടിച്ചെടുത്തു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് അടൂർ നഗരത്തിൽ ഇയാളുടെ രണ്ട് മൊബൈൽഫോൺ കടകളിലും പൊലീസ് പരിശോധന നടത്തി.
കടയിൽനിന്ന് മൂന്ന് ഇരുമ്പ്ദണ്ഡും വാളും പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്താൻ ആയുധങ്ങൾ ശേഖരിച്ചുവെച്ചതിന് ആയുധ നിരോധന നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പറക്കോട്, പഴകുളം എന്നിവിടങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും ആയുധങ്ങൾ എന്തിനാണ് സൂക്ഷിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നു. ആയുധങ്ങൾ അടുത്തിടെ മൂർച്ചകൂട്ടിയാണ് സൂക്ഷിച്ചിരുന്നെതന്ന് പൊലീസ് പറഞ്ഞു.
കണ്ടെടുത്ത മൊബൈൽ ഫോണുകളിൽനിന്നുള്ള വിളികളുടെ വിവരങ്ങളും പരിശോധിക്കും. എസ്.ഐമാരായ ബി. രമേശൻ, എസ്. സന്തോഷ്, ഷാഡോ പൊലീസ് എസ്.ഐ അശ്വിത് എസ്. കാരായ്മയിൽ, ഷിജു പി. സാം, എസ്.സി.പി.ഒമാരായ അജി, ജോസ്, സുനിൽകുമാർ, ദിലീപ്, രാജീവ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് എസ്.ഡി.പി.െഎ പ്രവർത്തകനല്ലന്നും പൊലീസ് കള്ളക്കഥ പ്രചരിപ്പിക്കുകയാണന്നും അടൂർ മണ്ഡലം പ്രസിഡൻറ് ആസാദ് പന്തളം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.