പാലക്കാട്ടെ അറസ്റ്റ്: എസ്.ഡി.പി.ഐ പ്രവർത്തകർ ഹൈവേകൾ ഉപരോധിച്ചു
text_fieldsമലപ്പുറം: പാലക്കാട്ട് യുവാക്കൾക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച എസ്.ഡി.പി.ഐ പാലക്കാട് ജില്ല പ്രസിഡൻറ് എസ്.പി. അമീർ അലി, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം സി.എ. റഊഫ് എന്നിവരെ അന്യായമായി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ മലപ്പുറം കുന്നുമ്മലിൽ ദേശീയപാത ഉപരോധിച്ചു.
പ്രതിരോധം ജില്ല പ്രസിഡൻറ് സി.പി.ഐ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. സാദിഖ് നടുത്തൊടി, എ.കെ. അബ്ദുൽ മജീദ്, വി.കെ. അബ്ദുൽ അഹദ്, വി.ടി. ഇഖ്റാമുൽ ഹഖ്, എം.പി. മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.എം. ഷൗക്കത്ത്, എ. സെയ്തലവി ഹാജി, മുസ്തഫ പാമങ്ങാടൻ, കെ.സി. അബ്ദുസ്സലാം, റഹീസ് പുറത്തൂർ, സിറാജ് വാണിയമ്പലം, ടി. സിദ്ദീഖ് മാസ്റ്റർ, സഫ്വാൻ എന്നിവർ നേതൃത്വം നൽകി.
കണ്ണൂരിലും എസ്.ഡി.പി.ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.