കടലാക്രമണം: മത്സ്യബന്ധനബോട്ടുമായി സെക്രട്ടറിയേറ്റിലേക്ക് ലത്തീൻ കത്തോലിക്ക സഭ മാർച്ച്
text_fieldsതിരുവനന്തപുരം: കടലാക്രമണം അടക്കം മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി സംസ്ഥാന സർക്കാറിനെതിരെ പ്രത്യക്ഷ സമരവുമായി ലത്തീൻ കത്തോലിക്ക സഭ. തീരദേശ ജനതയെ സർക്കാർ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മത്സ്യത്തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി.
ബോട്ട് ഉൾപ്പെടെ മത്സ്യബന്ധന യാനങ്ങൾ വാഹനങ്ങളിൽ എത്തിച്ചായിരുന്നു പ്രതിഷേധം. വള്ളങ്ങൾ കയറ്റിയ വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
വിഴിഞ്ഞം, പൂന്തുറ, പേട്ട, പൂവാർ എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. കടലാക്രമണം നേരിടുന്ന തീരദേശ ജനത അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രശ്നങ്ങൾ പരഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.
തീരപ്രദേശങ്ങളിൽ കടലാക്രമണത്തിൽ അഞ്ഞൂറിലേറെ വിടുകൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ ആറു വർഷമായി മത്സ്യത്തൊഴിലാളികൾ ക്യാമ്പുകൾ കഴിയുകയാണ്. ഇവരുടെ പുനരധിവാസം നടപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.