സീപോർട്ട്- എയർപോർട്ട് റോഡ്: നിർമാണം സമയ ബന്ധിതമായി പൂർത്തിയാക്കും- മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട നിർമാണത്തിലുണ്ടായിരുന്ന തടസങ്ങൾ പൂർണ്ണമായി പരിഹരിച്ചതായി വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്. 588.11 കോടി രൂപ പദ്ധതിക്കായി ആർ.ബി.ഡി.സിക്ക് കൈമാറി. സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻ.എ.ഡി - മഹിളാലയം ഭാഗത്തിൻറെ നിർമാണത്തിനുള്ള 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരത്തു ചേർന്ന മന്ത്രിതല യോഗത്തിൻറെ നിർദേശപ്രകാരം കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർ.ബി.ഡി.സി.കെ റവന്യു വകുപ്പിന് കൈമാറി. വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കും. സ്ഥലമുടമകളുടെ ഹിയറിങിനുള്ള നടപടികളും സമയബന്ധിതമായി പൂർത്തിയാക്കും.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോ൪ട്ട് - എയ൪പോ൪ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച്.എം.ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കിമി) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂ൪ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മ്മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്.എം.ടി മുതൽ എ൯.എ.ഡി വരെയുള്ള ഭാഗം (2.7 കിമി), എ൯.എ.ഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിമി).
ഈ റീച്ചിൽ എച്ച് എം ടിയുടെയും എ൯ എ ഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മാണം 2021 ൽ പൂ൪ത്തിയായി. എച്ച് എം ടി ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഭൂമിയുടെ വിപണി വില എച്ച് എം ടി ആവശ്യപ്പെട്ടു . ഭൂമി സംസ്ഥാന സ൪ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിനെതിരേ എച്ച് എം ടി സമ൪പ്പിച്ച അപ്പീലിന്മേൽ നിശ്ചിത തുക കെട്ടിവെച്ചു ഭൂമി വിട്ടുനൽകാ൯ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു.
വ്യവസായ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത മന്ത്രി തല യോഗമുൾപ്പെടെ നിരന്തരം നടത്തിയ ഇടപെടലിനെത്തുടർന്നാണു കുരുക്കഴിഞ്ഞത്. നി൪മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ൪പ്പറേഷന് (ആ൪.ബി.ഡി.സി.കെ) തുക കെട്ടിവെച്ചു നി൪മ്മാണ പ്രവ൪ത്തനങ്ങൾ തുടങ്ങാനാകും. എച്ച്.എം.ടിയുടെ ഭൂമി വിട്ടുനൽകണമെന്ന് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെ തുട൪ന്നാണു തുക കെട്ടിവച്ചു നി൪മ്മാണം നടത്താ൯ ആ൪ബിഡിസികെയ്ക്ക് അനുമതി നൽകിയത്.
ഒരു കിലോമീറ്റർ റോഡ് നിർമിക്കാൻ 69 കോടി രൂപയാണു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു നൽകേണ്ടി വരുന്നത്. മാർച്ച് 15 ഓടെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും. എയർപോർട്ട് വരെ അവസാന ഘട്ടം പൂർത്തിയാക്കാൻ സ്ഥലം ഏറ്റെടുക്കലിന് 210 കോടി രൂപ ചെലവഴിക്കുമെന്നു മന്ത്രി പറഞ്ഞു. കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം പൂർണ വിജമാണെന്നും അദ്ദേഹം അറിയിച്ചു. ആർ.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കലക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.