മലപ്പുറത്ത് പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചിൽ തുടരുന്നു
text_fieldsകാണാതായ സുശീല, അനുശ്രീ
പൂക്കോട്ടുംപാടം (മലപ്പുറം): പുഴയിൽ ചാടി കാണാതായ ഒരുകുടുംബത്തിലെ അഞ്ചുപേരിൽ രണ്ടുപേർക്കായി ഇന്നും തിരച്ചിൽ തുടരുന്നു. എൻ.ഡി.ആർ.എഫും അഗ്നിശമനസേനയുമാണ് തിരച്ചിൽ നടത്തുന്നത്.
ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് കുതിരപ്പുഴയിൽ അമരമ്പലം പാലത്തിന് സമീപം സൗത്ത് ശിവക്ഷേത്ര കടവിൽ അഞ്ചു പേരടങ്ങുന്ന കുടുംബം പുഴയിൽ ചാടിയത്. അമരമ്പലം സൗത്ത് സ്വദേശിനി കൊട്ടാടൻ സന്ധ്യ (32) മക്കളായ അനുശ്രീ (12), അനുഷ (12), അരുൺ (11), മാതാവ് സുശീല (55) എന്നിവരാണ് പുഴയിൽ ചാടിയത്. ഇതിൽ സുശീലയെയും അനുശ്രീയെയുമാണ് കണ്ടെത്താനുള്ളത്.
സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കുടുംബസമേതം ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറയുന്നു. സന്ധ്യ ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, അസുഖത്തെത്തുടർന്ന് രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായതെന്നും അറിയുന്നു.
അനുഷയും അരുണും നീന്തി രക്ഷപ്പെട്ട്, ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്സിലെത്തി അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. തിരച്ചിലിനിടെ സന്ധ്യ രണ്ട് കി.മീ. താഴെ ചെറായി കടവിൽ കയറി രക്ഷപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.