മൂല്യനിർണയത്തിനയച്ച പ്ലസ്ടു ഉത്തരക്കടലാസുകൾ കണ്ടെത്താൻ വ്യാപക പരിശോധന
text_fieldsപാലക്കാട്: പാലക്കാേട്ടക്ക് മൂല്യനിർണയത്തിനയച്ച പ്ലസ്ടു ഉത്തരക്കടലാസുകൾ കണ്ടെത്താൻ പരിശോധന തുടരുന്നു. പാലക്കാട്, കോയമ്പത്തൂർ ആർ.എം.എസ് ഒാഫിസുകൾ കേന്ദ്രീകരിച്ച് തപാൽ വകുപ്പ് നടത്തിയ പരിശോധന ഫലം കാണാത്തതിനെതുടർന്നാണ് മുഴുവൻ പോസ്റ്റ് ഒാഫിസുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
തപാൽവകുപ്പ് തിരുവനന്തപുരം സർക്കിളിെൻറ മേൽനോട്ടത്തിലാണ് അന്വേഷണം. സബ് പോസ്റ്റ് ഒാഫിസുകളിലടക്കം കെട്ടിക്കിടക്കുന്ന എല്ലാ പാഴ്സലുകളും പരിശോധിക്കാൻ നിർദേശമുണ്ട്. തൃശൂർ, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ മൂല്യനിർണയ കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ വകുപ്പും പരിശോധന നടത്തുന്നുണ്ട്. കൊല്ലം കൊട്ടാരക്കരക്ക് സമീപം മുട്ടറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കണക്ക് പരീക്ഷയുടെ 61 ഉത്തരക്കടലാസുകളാണ് കാണാതായത്.
മുട്ടറ സ്കൂളിൽനിന്ന് മൂല്യനിർണയകേന്ദ്രമായ പാലക്കാട് ഗവ. മോയൻസ് ഗേൾസ് സ്കൂളിലേക്കയക്കേണ്ട ഉത്തരക്കടലാസ് വിലാസം തെറ്റി എറണാകുളം എസ്.ആർ.വി.എച്ച്.എസ്.എസിലേക്കാണ് സ്കൂൾ അധികൃതർ അയച്ചത്. ഇത് തിരിച്ചറിഞ്ഞ് എറണാകുളത്തുനിന്ന് ജൂൺ ഒമ്പതിന് പാലക്കാേട്ടക്ക് രജിസ്ട്രേഡ് തപാലിൽ അയച്ച പാഴ്സലാണ് കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.