തീരദേശ, മലയോര പാത: പ്രവാസികളിൽ നിന്ന് 10,000 കോടി ശേഖരിക്കും
text_fieldsതിരുവനന്തപുരം: തീരദേശ, മലയോര പാതകളുടെ നിർമാണത്തിന് പ്രവാസി മലയാളികളിൽനിന്ന് 10,000 കോടി രൂപ ശേഖരിക്കാൻ പദ്ധതി. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയിലൂടെയാണ് പണം സ്വരൂപിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 30ന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആദ്യവര്‍ഷം കുറഞ്ഞത് ലക്ഷം പേരെയെങ്കിലും ചിട്ടിയുടെ വരിക്കാരാക്കും. തിരിച്ചെത്തുന്ന പ്രവാസികളുടെ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും സംസ്ഥാനത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രവാസികളില്‍നിന്ന് പണം ശേഖരിച്ചുകൊണ്ടുമുള്ള ദ്വിമുഖ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പ്രവാസി മലയാളികള്‍ക്ക് ഏതു വിധേനയും പ്രതിമാസ ഗഡു അടയ്ക്കാം. പണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡിെൻറ എൻ.ആർ.െഎ ബോണ്ടുകളില്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ ഇത് നിക്ഷേപിക്കും. പ്രവാസികള്‍ അവരുടെ ചിട്ടികളിലൂടെയാണ് പണം നിക്ഷേപിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിെൻറയും കെ.എസ്.എഫ്.ഇയുടെയും പൂര്‍ണമായ സെക്യൂരിറ്റിയുണ്ടാകും. നോർക്കയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംരംഭങ്ങള്‍ക്ക് സഹായം തേടിയും സംസ്ഥാനത്തെ എല്ലാ എം.പിമാരും എം.എൽ.എമാരും ലോകത്തിെൻറ നാനാഭാഗങ്ങളില്‍ നിന്നായി 200 ലധികം അംഗീകൃത പ്രവാസി സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന പ്രഥമ ആഗോള മലയാള സഭയും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന മലയാള സഭ ജനുവരി 12,13 തീയതികളിലായി തിരുവനന്തപുരത്ത് നടക്കും.
ഗൾഫ്, യൂറോപ്പ്, ദക്ഷിണേഷ്യ, തെക്കു കിഴക്കനേഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പ്രവാസി സംഘടന പ്രതിനിധികൾ ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കും. നിയമസഭ കോംപ്ലക്സിലാണ് ആഗോള മലയാള സഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.