സീറ്റർ-കം സ്ലീപ്പർ ബസ് നിരത്തിൽ ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ജീവനക്കാരിൽനിന്ന് കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലിറങ്ങി. ആദ്യ ദിവസം എ.സി ബസ് ആലപ്പുഴ വഴി തൃശൂരിലേക്കും നോൺ എ -സി ബസ് കോട്ടയം വഴി തൃശൂരിലേക്കുമാണ് സർവിസ് നടത്തിയത്. എല്ലാ സീറ്റുകളിലും ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൾ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെ സൗകര്യങ്ങളുണ്ട്.
12 മീറ്ററാണ് ബസിന്റെ നീളം. രണ്ടാം ഡ്രൈവർക്ക് വിശ്രമിക്കാൻ കാബിനിൽതന്നെ സൗകര്യം, ഓൺലൈൻ ട്രാക്കിങ് സംവിധാനം, ഐ- അലർട്ട്, നാലു വശത്തും എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകളും ഉണ്ട്. യാത്രക്കാരിൽനിന്നുള്ള പ്രതികരണം അനുസരിച്ച് കൂടുതൽ ബസുകളിറക്കാനാണ് ആലോചന. സ്വിഫ്റ്റ് ബസിൽ ജീവനക്കാരെ നിയോഗിക്കുമ്പോൾ നിശ്ചിത തുക ഡെപോസിറ്റായി വാങ്ങാറുണ്ട്. കരുതൽ ധനം ബാങ്കിൽ ഇടുന്നത് പകരം ഇതിൽ ലഭിക്കുന്ന ലാഭവിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും.
ഇന്നു മുതൽ ബംഗളൂരുവിലേക്ക്
ഞായറാഴ്ച മുതൽ സീറ്റർ-കം സ്ലീപ്പറുകൾ ബംഗളൂരുവിലേക്ക് സർവിസ് നടത്തും. എ.സി ബസ് ഉച്ചക്ക് 2.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർ വഴി പിറ്റേന്ന് രാവിലെ 7.30 ന് ബംഗളൂരുവിൽ എത്തും. തിരിച്ച് ഉച്ചക്ക് ഒന്നിന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ച 5.50ന് തിരുവനന്തപുരത്തെത്തും. ഉച്ചക്കു ശേഷം മൂന്നിന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന നോൺ എ.സി ബസ് കോട്ടയം- പാലക്കാട്- സേലം വഴി പുലർച്ച 7.30 ന് ബംഗളൂരുവിൽ എത്തും. വൈകിട്ട് 7.30ന് ബംഗളൂരുവിൽനിന്ന് തിരിച്ച് രാവിലെ 10.50ന് തിരുവനന്തപുരത്തെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.