തൊഴിലിടങ്ങളിലെ ഇരിപ്പിടങ്ങൾ: തൊഴിൽ വകുപ്പ് പരിശോധനക്ക്
text_fieldsതിരുവനന്തപുരം: തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിട സൗകര്യങ്ങളുണ്ടോയെന്ന് ഉറപ്പുവരുത്താൻ തൊഴിൽവകുപ്പ് പരിശോധനക്ക്. വനിത ജീവനക്കാർക്കടക്കം ജോലി സ്ഥലത്ത് ഇരിക്കാനുള്ള സൗകര്യം തൊഴിലുടമ ഏർപ്പെടുത്തി നൽകണമെന്നാണ് നിയമം. വ്യാപാരശാലകൾക്കടക്കം ഇത് ബാധകമാണ്. ഇതുസംബന്ധിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് കാമ്പയിൻ നടത്തും.
ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്നവരെ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. ഇതിനായി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കും. നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെംബർഷിപ് തുക ഗഡുക്കളായി ഒടുക്കാൻ സൗകര്യമുണ്ട്. തൊഴിലാളികൾക്ക് വരിനിൽക്കാതെ ട്രേഡ് യൂനിയനുകളുടെ സഹകരണത്തോടെ എളുപ്പത്തിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം എല്ലാ ജില്ല ബോർഡ് ഓഫിസുകളിലും ഏർപ്പെടുത്തും.
വനിത തൊഴിലാളികൾക്കായി കോൾ സെൻറർ
കേരളത്തിലെ വനിത തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ 'സഹജ' എന്ന പേരിൽ േകാൾ സെന്റർ ഏർപ്പെടുത്തി. 180042555215 ആണ് ടോൾ ഫ്രീ നമ്പർ. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കോൾ സെന്റർ പ്രവർത്തിക്കും. വ്യക്തിവിവരങ്ങൾ വെളിവാക്കാതെ പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള സംവിധാനം തൊഴിൽവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.