രണ്ടാം കോവിഡ് വാക്സിൻ: ഹൈകോടതി ഉത്തരവിനെതിരെ കേന്ദ്രം അപ്പീൽ നൽകും
text_fieldsകൊച്ചി: രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ നാലാഴ്ച കഴിഞ്ഞ് ലഭ്യമാകും വിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന ൈഹകോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് തീരുമാനിച്ചത്. അപ്പീലുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങൾ തുടർ യോഗങ്ങളിൽ തീരുമാനിക്കും. സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാമെങ്കിലും ഈ ഘട്ടത്തിൽ അത് വേണ്ടതില്ലെന്ന് തീരുമാനിച്ചു.
നിലവിൽ 84 ദിവസം കഴിഞ്ഞ് മാത്രം രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകുന്നത് നയപരമായ തീരുമാനമാണെന്നാണ് സർക്കാർ വാദം. വിദേശത്ത് പോകുന്നവർക്ക് ഈ ഇടവേളയിൽ ഇളവ് അനുവദിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. എന്നാൽ, ഇളവനുവദിച്ചത് അനിവാര്യ സാഹചര്യങ്ങളിൽ മാത്രമാണ്.
ഇതും നയപരമായ തീരുമാനമാണ്. വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പുറപ്പെടുവിച്ച ഉത്തരവിലും വിവേചനമുണ്ടെന്ന് കേന്ദ്രം വിലയിരുത്തി. സൗജന്യ വാക്സിൻ എടുക്കാൻ മുതിരുന്നവർക്ക് നാലാഴ്ചക്കുശേഷം വാക്സിൻ നൽകുന്ന കാര്യത്തിൽ ഈ ഉത്തരവ് ബാധകമാക്കാത്തതും വിവേചനപരമാണ്. കോടതി ഉത്തരവ് പ്രകാരം ഇടവേളയുടെ കാര്യത്തിൽ പോർട്ടലിൽ മാറ്റം വരുത്തുേമ്പാൾ ഇത് പ്രായോഗികബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല, ദേശീയതലത്തിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസർക്കാറിെൻറ വാക്സിൻ നയംതന്നെ തിരുത്തുന്ന വിധത്തിലായി മാറും. ഈ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.